മനുഷ്യന്റെ ചർമ്മകോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ അണ്ഡങ്ങൾ സൃഷ്ടിക്കാൻ സാധിച്ചേക്കുമെന്ന് പഠനം. സ്വാഭാവികമായി ഉണ്ടാവുന്ന അണ്ഡങ്ങൾ പ്രവർത്തനരഹിതമായ സ്ത്രീകൾക്ക് അവരുടെ സ്വന്തം ജനിതക പരമ്പരയിൽ നിന്ന് കുട്ടികളെ നിർമ്മിക്കാൻ ഇത് വഴി സാധ്യമാവും എന്നാണ് നേച്ചർ കമ്മ്യൂണിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രാഥമികമായ ലാബ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഏറെ സുരക്ഷാ ആശങ്കകളുള്ള ഈ പ്രക്രിയയിൽ, സ്ത്രീയുടെ ചർമ്മകോശത്തിൽ നിന്ന് ന്യൂക്ലിയസ് നീക്കം ചെയ്യുകയും ന്യൂക്ലിയസ് നീക്കം ചെയ്ത ഒരു അണ്ഡത്തിൽ അത് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. പ്രായമോ രോഗാവസ്ഥകളോ കാരണം പ്രതുൽപാദനത്തിനായി സ്വന്തം അണ്ഡങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത ആളുകളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്.
ഇപ്പോഴിത് വളരെ പ്രാഥമികമായ ലബോറട്ടറി പ്രവർത്തനമാണെങ്കിലും ഭാവിയിൽ വന്ധ്യതയെയും ഗർഭം അലസലിനെയും കുറിച്ച് നമ്മൾ മനസ്സിലാക്കുന്ന രീതിയെ മാറ്റിമറിച്ചേക്കാം. പ്രതുൽപാദനത്തിന് മറ്റു വഴികളില്ലാത്തവർക്ക് അണ്ഡം അല്ലെങ്കിൽ ബീജം പോലുള്ള കോശങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വഴി തുറക്കാൻ സാധിച്ചേക്കാമെന്നും യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണിലെ പ്രത്യുത്പാദന വൈദ്യശാസ്ത്ര വിദഗ്ദ്ധനായ യിംഗ് ചിയോംഗ് പറഞ്ഞു.
ചർമ്മകോശങ്ങളിലും മറ്റ് പ്രത്യുത്പാദനപരമല്ലാത്ത കോശങ്ങളിലും മനുഷ്യ ക്രോമസോമുകളുടെ രണ്ട് സെറ്റുകൾ അടങ്ങിയിരിക്കുന്നു അതായത് മൊത്തം 46. ഓറിഗൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത് തങ്ങൾ മൈറ്റോമിയോസിസ് എന്ന് വിളിക്കുന്ന പ്രക്രിയയിലൂടെ അധിക ക്രോമസോം സെറ്റിന്റെ പ്രശ്നം പരിഹരിച്ചുവെന്നാണ്.
ഇത് സ്വാഭാവിക കോശവിഭജനത്തെ അനുകരിക്കുകയും ഒരു സെറ്റ് ക്രോമസോമുകൾ പുറന്തള്ളപ്പെടാൻ കാരണമാവുകയും അങ്ങനെ പ്രവർത്തനക്ഷമമായ അണ്ഡം അവശേഷിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ഇവയെല്ലാം ക്ലിനിക്കൽ ഉപയോഗത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യത നിലവിൽ വിദൂരമാണെന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഹള്ളിലെ പ്രത്യുത്പാദന വൈദ്യശാസ്ത്ര വിദഗ്ദ്ധനായ റോജർ സ്റ്റർമി സ്റ്റർമി പറഞ്ഞു.
ഇത്തരം ഒരു ട്രയലിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ അനുമതി ലഭിച്ചാൽ പോലും, ഈ സമീപനം ക്ലിനിക്കൽ ട്രയലിൽ എത്താൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കേണ്ടിവരും. അതിന് കുറഞ്ഞത് ഒരു ദശാബ്ദമെങ്കിലും ഗവേഷണം ആവശ്യമാണെന്ന് പല ഗവേഷകരും സമ്മതിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]