
മലപ്പുറം: സിപിഎമ്മിനോട് ഇടഞ്ഞ പി.വി അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നുമാണ് വിവരം. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേ സമയം, അൻവറിന്റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാനെന്ന് സഹപ്രവര്ത്തകൻ ഇ.എ. സുകു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ല. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ മയിൽ! അപൂർവങ്ങളിൽ അപൂർവം, അപകട മുന്നറിയിപ്പോ? വിശദ പരിശോധന നടത്തും
നാളെ മഞ്ചേരിയിൽ അൻവർ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് സുകുവിന്റെ വെളിപ്പെടുത്തൽ. ഡിഎംകെയിൽ അൻവറും അണികളും ലയിക്കില്ല. പ്രത്യേക പാർട്ടിയുണ്ടാക്കി സഖ്യമുണ്ടാക്കി പിന്നീട് യുഡിഎഫിലെത്താനാണ് നീക്കം. നേരിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ തടസ്സമുണ്ടായേക്കും എന്നാണ് വിലയിരുത്തൽ. തമിഴ് നാടുമായി അതിർത്തി പങ്കെടുന്ന വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി പോലുള്ള ജില്ലകളിൽ നിന്നുള്ള അണികളെയും അൻവർ ഇത് വഴി ലക്ഷ്യമിടുന്നു. ഒപ്പം ഡിഎംകെയുടെ മതേതര പ്രതിഛായ മുൻനിർത്തി ന്യൂനപക്ഷ വോട്ടർമാരും എത്തുമെന്നാണ് കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]