
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം ക്ലാസ് വിദ്യാർഥിക്ക് അധ്യാപിക പ്രത്യേക ട്യൂഷൻ ക്ലാസ് നൽകിയിരുന്നു. ഇതിനിടെ ഇരുവരും അടുത്തു. വിദ്യാർഥി, അധ്യാപികയുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് ബന്ധം നിലനിർത്താൻ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അധ്യാപിക ബന്ധത്തിൽ നിന്നകലകുയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തപ്പോൾ വിദ്യാർഥി ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കളുമായി വീഡിയോ പങ്കിട്ടതായി പൊലീസ് പറഞ്ഞു. തുടർന്ന്, വിദ്യാർത്ഥികൾ വാട്ട്സ്ആപ്പിൽ വീഡിയോ ഷെയർ ചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ പേജ് ഉണ്ടാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. അധ്യാപിക ആത്മഹത്യ ചെയ്യാൻ ആലോചിച്ചതായി പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് പൊലീസിനെ സമീപിച്ചു. കസ്റ്റഡിയിലെടുത്ത നാല് വിദ്യാർത്ഥികളുടെയും പ്രായം 18 വയസ്സിന് മുകളിലാണോ എന്ന് പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]