
.news-body p a {width: auto;float: none;}
മുംബയ്: കാസ്റ്റിംഗ് കൗച്ച് നേരിട്ടുള്ളതായി വെളിപ്പെടുത്തി പ്രശസ്ത ടെലിവിഷൻ താരം ആശ നേഗി. ‘പവിത്ര രിഷ്ത’ എന്ന സൂപ്പർഹിറ്റ് ഹിന്ദി പരമ്പരയിലൂടെ പ്രശസ്തയായ താരമാണ് ആശ. കരിയറിന്റെ തുടക്കകാലത്ത് മോശം അനുഭവം നേരിട്ടതായി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആശ തുറന്നുപറഞ്ഞത്.
‘പണ്ടൊക്കെ സിനിമാ സീരിയൽ മേഖലയിൽ ധാരാളം കോർഡിനേറ്റർമാരുണ്ടായിരുന്നു. അത്തരത്തിൽ ഒരു കോർഡിനേറ്ററുമായി കരിയറിന്റെ തുടക്കകാലത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. 20 വയസായിരുന്നു എനിക്കന്ന്. ഇങ്ങനെയാണ് സാധാരണ നടക്കുന്നതെന്നും വിട്ടുവീഴ്ച ചെയ്തെങ്കിൽ മാത്രമേ കരിയറിൽ വളരാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ് അയാളെന്നെ ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ചു. എല്ലാ വലിയ താരങ്ങളും ഇതെല്ലാം ചെയ്തിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾ നേരിട്ട് കാര്യം പറഞ്ഞില്ലെങ്കിലും അയാളുടെ ഉദ്ദേശം എനിക്ക് മനസിലായി. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ എനിക്ക് താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു’- അഭിമുഖത്തിൽ ആശ വെളിപ്പെടുത്തി.
ദുരനുഭവം ധൈര്യത്തോടെ നേരിട്ടെങ്കിലും ഉള്ളിൽ ഭയമായിരുന്നുവെന്ന് ആശ പറയുന്നു. ദുരനുഭവം സുഹൃത്തിനോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണവും ഞെട്ടിച്ചെന്ന് നടി പറഞ്ഞു. ഇതെല്ലാം സാധാരണയായി നടക്കുന്നതാണ് എന്നായിരുന്നു സുഹൃത്തിന്റെ മറുപടിയെന്ന് ആശ നേഗി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാരിഷ് എന്ന വെബ്സീരിസിലെ ആശയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫിയർ ഫാക്ടർ കത്രോം കെ കില്ലാടി സീസൺ ആറിലും ആശ നേഗി പങ്കെടുത്തിരുന്നു.