
ദില്ലി: സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി ഉത്തരവിട്ടു. കേസ് ഇനി പരിഗണിക്കുന്ന ഒക്ടോബര്‍ 23 ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം എന്നാവശ്യപെട്ട് സമൻസ് അയക്കാൻ കോടതി നിര്‍ദ്ദേശം നൽകി. രാഹുൽ ലണ്ടനിൽ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിൻ്റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ച് 5ന് ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്. ഏപ്രിലിലാണ് സത്യകി കേസ് ഫയല്‍ ചെയ്തത്. സവർക്കർ എന്ന കുടുംബപ്പേര് അപകീർത്തിപ്പെടുത്താനും കുടുംബത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്നും നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു സത്യകിയുടെ ഹര്‍ജ്ജി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]