
കണ്ണൂർ: മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചെന്നു മുതിർന്ന ബിജെപി നേതാവ് സി കെ പദ്മനാഭൻ. മലപ്പുറം എന്ന് കേൾക്കുമ്പോൾ ചില ഞരമ്പ് രോഗികൾക്ക് ഹാലിളകാറുണ്ട്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി പെട്ടുപോവരുത്. കാട്ടിലെ പുലിയെ പിടിക്കാൻ കാടിന് തീ കൊടുക്കുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ എം എസ് കൊടുത്ത മലപ്പുറത്തെ പിണറായി തള്ളിപ്പറയുകയാണോ? പൂരം കലക്കൽ ഗൂഢാലോചനയിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഏത് പാർട്ടിയിൽ പെട്ടവർ ആയാലും യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണം. ബിജെപിയുടെ കളക്ടറേറ്റ് ധർണ ഉത്ഘാടനം ചെയ്താണ് പരാമർശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]