
വെല്ലിംഗ്ടൺ: കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പ്രതിവർഷം ഏകദേശം 15.4 ബില്യൺ ലിറ്റർ ഐസ്ക്രീം മനുഷ്യർ കഴിക്കുന്നു. എന്നാൽ ഏത് രാജ്യമാണ് ഐസ്ക്രീം ഉപയോഗത്തിൽ മുന്നിലുള്ളത്.? നിലവിൽ ന്യൂസിലൻഡാണ് ലോകത്ത് ഏറ്റവും കൂടുതൽ ഐസ്ക്രീം ഉപയോഗിക്കുന്നത്.
19 -ാം നൂറ്റാണ്ടിന്റെ അവസാനമാണ് ഐസ്ക്രീം ന്യൂസിലൻഡിലെത്തിയത്. ഇന്ന് ന്യൂസിലൻഡിൽ ഒരാൾ പ്രതിവർഷം ശരാശരി 28.4 ലിറ്റർ ഐസ്ക്രീം കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ബെറി, ചോക്ലേറ്റ്, വാനില ഫ്ലേവറുകൾക്കാണ് ആരാധകർ ഏറെ. വാനിലയും തേനും ചേർന്ന ന്യൂസിലൻഡിലെ ഹോക്കി പോക്കി ഫ്ലേവറിനും ആരാധകർ നിരവധിയാണ്.
# മുന്നിൽ ഇവർ
ഐസ്ക്രീം ഉപയോഗത്തിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങൾ ഇവയാണ്. ഒരാൾ പ്രതിവർഷം കഴിക്കുന്ന ശരാശരി ഐസ്ക്രീമിന്റെ അളവാണ് ഒപ്പം.
1. ന്യൂസിലൻഡ് – 28.4 ലിറ്റർ
2. യു.എസ് – 20.8 ലിറ്റർ
3. ഓസ്ട്രേലിയ – 18 ലിറ്റർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
4. ഫിൻലൻഡ് – 14.30 ലിറ്റർ
5. സ്വീഡൻ – 12 ലിറ്റർ