
ജൊഹനാസ്ബർഗ്: സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയ ശേഷം അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം നടത്തിയ സീരിയൽ ശിശുപീഡകന് 42 ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബർഗിലെ ഹൈക്കോടതിയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളോടുള്ള അതിക്രമത്തിന് ഇരയാക്കിയ 40കാരനാണ് 42 ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. 9 വയസ് പ്രായമുള്ള കുട്ടികളെ മുതലാണ് കോസിനാതി ഫകാതി എന്ന 40കാരൻ അതിക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിനുള്ള 90 കൌണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2012നും 2021നും ഇടയിലായിരുന്നു ഇയാളുടെ അതിക്രമം. ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, അക്രമം തുടങ്ങിയ വകുപ്പുകളിലാണ് 42 ജീവപര്യന്തം ഇയാൾ അനുഭവിക്കേണ്ടത്.
ജയിലിൽ നിന്ന് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കാനാണ് ശക്തമായ ശിക്ഷ നൽകുന്നതെന്നാണ് കോടതി വിശദമാക്കിയിരിക്കുന്നത്. ആൺ പെൺ ഭേദമില്ലാതെ 9 വയസ് മുതൽ 44 വയസ് വരെ പ്രായത്തിനിടയിലുള്ളവരാണ് ഇയാളുടെ ക്രൂരത സഹിക്കേണ്ടി വന്നത്. ദിവസങ്ങളോളം കുട്ടികളെ നിരീക്ഷിച്ച ശേഷം സ്കൂളിലേക്ക് പോവുന്നതിനിടെ കുട്ടികളെ തട്ടിക്കൊണ്ട് പോയായിരുന്നു ഇയാളുടെ അതിക്രമം. ഇതിന് പുറമേ ഇയാൾ ബലാത്സംഗം ചെയ്യുന്നത് കണ്ട് നിൽക്കാനും ഇയാൾ കുട്ടികളെ പ്രേരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രായപൂർത്തിയായവരെ മിക്കപ്പോഴും അവരുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ പീഡിപ്പിച്ചിരുന്നത്. ഇലക്ട്രീഷ്യനെന്ന രീതിയിലും വീടിലെ തകരാറായ സാധനങ്ങൾ നന്നാക്കാൻ എത്തുന്ന ആളെന്ന രീതിയിലും വീടിനകത്തേക്ക് കയറി ഇരകളെ ആക്രമിക്കുന്നതായിരുന്നു ഇയാളുടെ രീതി. 2021ൽ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടയിൽ പൊലീസുകാരുടെ വെടിയേറ്റ് ഇയാളുടെ കാൽ മുറിച്ച് നീക്കേണ്ടി വന്നിരുന്നു. വെള്ളിയാഴ്ച ക്രച്ചസിന്റെ സഹായത്തോടെയാണ് ഇയാൾ ജൊഹനാസ്ബർഗിലെ കോടതിയിലെത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ സംഭവങ്ങൾ മുൻകാലത്തേതിൽ നിന്ന് വലിയ രീതിയിൽ വർധനവുണ്ടാകുന്ന സമയത്താണ് ദക്ഷിണാഫ്രിക്കയിലെ കോടതിയുടെ സുപ്രധാന വിധി എത്തുന്നത്. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽഈ വർഷം ഏപ്രിൽ മുതൽ ജൂൺ മാസം വരെ 9300 പീഡനക്കേസുകളാണ് ദക്ഷിണാഫ്രിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച് 0.6 ശതമാനമാണ് ലൈംഗിക അതിക്രമ കേസുകളിലെ വർധനവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]