
മുംബൈ-അച്ഛനുമായി ചെറിയൊരു സൗന്ദര്യപ്പിണക്കം. പിന്നെ മുന്നും പിന്നും നോക്കിയില്ല, ആ എട്ടുവയസ്സുകാരി ഉറപ്പിച്ചു, അച്ഛന് ഇനി ഈ വീട്ടില്‍വേണ്ട, ആര്‍ക്കേലും വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോട്ടെ. അതിനായി വീടിനുമുന്നില്‍ ഒരു നോട്ടീസും വെച്ചു. ‘അച്ഛന് വില്‍പ്പനയ്ക്ക്, വില 2,00,000. കൂടുതല്‍ വിവരങ്ങള്‍ക്കായി ബെല്ലടിക്കുക’- ഇതായിരുന്നു കുറിപ്പില്‍. എക്സ് പ്ലാറ്റ്ഫോമിലൂടെ വൈറലായ കുറിപ്പ് പങ്കുവെച്ചത് കുട്ടിയുടെ അച്ഛന് തന്നെയാണ്. മകളുടെ കുറിപ്പിന്റെ ചിത്രവും കാര്യകാരണവും വ്യക്തമാക്കി പങ്കുവെച്ച കുറിപ്പില്‍ ഒരു കാര്യവും കൂടി അച്ഛന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്- വേണ്ടത്ര മതിപ്പുവില എനിക്ക് നല്‍കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.
മാളവ് എന്ന എക്സ് യൂസര്‍ പങ്കുവെച്ച പോസ്റ്റിന് രസകരമായ റിപ്ലൈകളാണ് ലഭിക്കുന്നത്. ഒരു എട്ടുവയസ്സുകാരിയുടെ കാഴ്ചപ്പാടില്‍ രണ്ട് ലക്ഷം രൂപയെന്നത് ഭീമമായ തുകയാണെന്നും അതുകൊണ്ട് വിഷമിക്കാനില്ലെന്നുമാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. തന്റെ കുട്ടികള്‍ വെറും ഇരുപത് രൂപയ്ക്ക് തന്നെ കച്ചവടമാക്കുമെന്നാണ് മറ്റൊരാളുടെ രസകരമായ മറുപടി.
തന്റെ മാസ ശമ്പളം എത്രയാണെന്ന് ചോദിച്ചറിഞ്ഞതിനുശേഷമാണ് മകള്‍ കുറിപ്പ് തയ്യാറാക്കിയതെന്നും തുകയില്‍ കൂടുതല്‍ പൂജ്യങ്ങള്‍ ചേര്‍ത്തുചേര്‍ത്ത് മുഷിഞ്ഞതോടെയാണ് ഈ തുകയില്‍ ഉറപ്പിച്ചതെന്നും ഒരു ഫോളോ അപ് പോസ്റ്റില്‍ കുഞ്ഞിന്റെ അച്ഛന് തമാശ രൂപേണ പറഞ്ഞിട്ടുണ്ട്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]