തിരുവനന്തപുരം: പൊന്മുടിയില് നടക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന്റെ ട്രയൽസിന് തുടക്കം. ചാംപ്യന്‍ഷിപ്പിനു വേണ്ടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ പ്രത്യേകം തയാറാക്കിയ ട്രാക്കിലാണ് ട്രയല്‍ റണ്‍ സംഘടിപ്പിച്ചത്. 43 അംഗ ഇന്ത്യന്‍ സംഘം സെപ്തംബര്‍ ഒന്‍പതു മുതല്‍ പൊന്മുടിയില് പരിശീലനം നടത്തിവരികയാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്നായി 300 ല്‍ അധികം പുരുഷ-വനിതാ കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഒളിമ്പിക്സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 26 മുതല്‍ 29 വരെയാണ് സംഘടിപ്പിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആകര്‍ഷണം 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡൗണ്‍ ഹില്‍ മത്സരങ്ങളും നാലു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ക്രോസ് കണ്ട്രി മത്സരവുമാണ്. ഇന്നലെയാരംഭിച്ച ട്രയല്‍സില്‍ നിന്നാണ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്. സ്ത്രീകളുടെ അണ്ടര്‍ 23, അണ്ടര്‍ 18 ഗേള്‍സ് വിഭാഗങ്ങളിലെ ട്രയല്‍സ് ഇന്ന് (05-10-2023, വ്യാഴം) നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]