തൃശൂർ: പണം പോലും കൊടുക്കാതെ വെറുതെ ലോട്ടറിക്കടയില്‍ പറഞ്ഞുവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതിന്റെ ഞെട്ടലിലാണ് പന്തളം സ്വദേശിയായ സന്തോഷ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന വഴിയില്‍ ലോട്ടറി കട കണ്ടപ്പോള്‍ അവിടെയിറങ്ങി ഒരു സെറ്റ് ലോട്ടറി എടുത്തുവെയ്ക്കാന്‍ പറഞ്ഞ സന്തോഷ്, ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴേക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നാം സമ്മാനമായി കാത്തിരിക്കുകയായിരുന്നു. അതും കടയുടമയുടെ സത്യസന്ധതയില്‍.
പന്തളം സ്വദേശിയായ സന്തോഷ്, ഗുരുവായൂരിലേക്ക് പോവുന്ന വഴി തൃശൂര്‍ അമല ആശുപത്രിയുടെ എതിര് വശത്തുള്ള ലോട്ടറി കടയിലാണ് ഇറങ്ങിയത്. അന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒരു സെറ്റ് ടിക്കറ്റുകള്‍ വേണമെന്ന് സന്തോഷ് പറഞ്ഞു. ടിക്കറ്റുകള്‍ എടുത്ത് മാറ്റിവെയ്ക്കാനും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് ടിക്കറ്റുകള്‍ വാങ്ങാമെന്നും അപ്പോള്‍ പണവും നല്‍കാമെന്നും പറഞ്ഞു. കാശ് പോലും കൊടുക്കാതെ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ ജീവിതത്തില്‍ വലിയ സന്തോഷം കൊണ്ടുവരുമെന്ന് സ്വപ്നത്തില്‍ പോലും സന്തോഷ് കരുതിയിരുന്നില്ല.
പറഞ്ഞ വാക്ക് വിശ്വസിച്ച ലോട്ടറി കടയുടമ സിജോ പൂലോൻ ജോസിന്റെ സത്യസന്ധത കൂടിയാണ് ഈ ഭാഗ്യ സമ്മാനം സന്തോഷിനെ തേടിയെത്താന്‍ കാരണം. ഗുരുവായൂരില്‍ പോയി കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട് മടങ്ങി വരുന്ന വഴിക്ക് സന്തോഷ് വീണ്ടും ലോട്ടറി കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അപ്പോഴാണ് താന്‍ പറഞ്ഞുവെച്ച ടിക്കറ്റുകള്‍ക്ക് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനവും മറ്റ് സമാശ്വാസ സമ്മാനങ്ങളും ലഭിച്ചുവെന്ന് അറിയിച്ചത്.
പ്രവാസിയായിരുന്ന സിജോ നേരത്തെയുണ്ടായിരുന്ന ഡ്രൈവറുടെ ജോലി കോവിഡ് കാലത്ത് നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയതാണ് ലോട്ടറി കട. ഒപ്പം ഉണക്കമീൻ ചന്തയുമുണ്ട്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതവും ലഭിക്കും.
Read also: 200 രൂപയുടെ ലോട്ടറിക്ക് 38 കോടി സമ്മാനം; രണ്ട് ദിവസമായി വിജയിയെ ‘തപ്പി’ യുകെ നാഷണൽ ലോട്ടറി !
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-67 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാക്കയിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]