
സിക്കിം : വടക്കൻ സിക്കിമിൽ ബുധനാഴ്ച പുലർച്ചെ ടീസ്റ്റയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ കൊല്ലപ്പെടുകയും 82 പേരെ കാണാതാവുകയും ചെയ്തു. റോഡുകൾ തകർന്നു. ഇന്റർനെറ്റും ഫോൺ ലൈനുകളും വിച്ഛേദിക്കപെട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും തലസ്ഥാനമായ ഗാംഗ്ടോക്കിലേക്കുള്ള റോഡ്പൂ മാർഗം ർണ്ണമായും വിച്ഛേദിക്കപെട്ടു.
താഴ്വരയിലെ സൈനിക സ്ഥാപനങ്ങളെയും ബാധിച്ചതായി ഈസ്റ്റേൺ കമാൻഡ് വക്താവ് പറഞ്ഞു, 41 വാഹനങ്ങളും ചെളിയിൽ മുങ്ങി. തിരച്ചിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തോടെ, ആദ്യം കാണാതായ 23 ജവാൻമാരിൽ ഒരാളെ പിന്നീട് രക്ഷപ്പെടുത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. സിക്കിം സർക്കാർ വെള്ളപൊക്കത്തെ ‘ദുരന്തം’ ആയി പ്രഖ്യാപിച്ചു. ” ദുരിതബാധിത പ്രദേശങ്ങളിൽ അടിയന്തര സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പ്രാദേശിക സമൂഹവുമായി ഇടപഴകുന്നതിനുമായി ഞാൻ വ്യക്തിപരമായി സിങ്തം സന്ദർശിച്ചു. ഈ നിർണായക സമയത്ത് നമ്മുടെ എല്ലാ പൗരന്മാരോടും ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു,” മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]