ഗ്യാങ്ടോക്ക്: സിക്കിമില്‍ മിന്നല്‍ പ്രളയം. തീസ്ത നദി നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് 23 സൈനികരെ കാണാതായി. പ്രളയത്തില്‍ അകപ്പെട്ടെന്ന സംശയത്തെ തുടർന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ തീസ്ത നദിയുടെ തീരത്തെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിന് അടിയിലായി.