
സംവിധായകൻ പ്രശാന്ത് നീലിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം സലാറാണ്. യാഷ് നായകനായ കെജിഫിലൂടെ ശ്രദ്ധയാകര്‍ഷിച്ച് സംവിധായകനായ പ്രശാന്ത് നീല്‍ പ്രഭാസുമായി കൈകോര്‍ക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. സലാറിന്റെ റിലീസ് പ്രഖ്യാപിച്ചതിനാല്‍ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് പ്രശാന്ത് നീല്‍ കടക്കുന്നുവെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2024 ഏപ്രിലില്‍ ജൂനിയര്‍ എൻടിആര്‍ ചിത്രം കന്നഡയുടെ ഹിറ്റ്മേക്കര് പ്രശാന്ത് നീല്‍ തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡിസംബര്‍ 22നാണ് സലാര്‍ പ്രദര്‍ശനത്തിനെത്തുക. അതിനാല്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രശാന്ത് നീല്‍, ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ജൂനിയര്‍ എൻടിആറിന്റേതായി പാൻ ഇന്ത്യൻ ചിത്രമാണ് പ്രശാന്ത് നീല്‍ ഒരുക്കുക എന്ന് വ്യക്തമാക്കി ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്ലൈനോടെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു.
BREAKING: #NTRNeel
NTR – Prashanth Neel date announcement:
The most awaited project of #NTR & #PrashanthNeel will commence in April, 2024
The prestigious high-octane spectacle will create… pic.twitter.com/aKEWbrlWe2
— Manobala Vijayabalan (@ManobalaV) October 5, 2023
പ്രഭാസ് നായകനായി വേഷമിടുന്ന സലാറിന്റെ ഒടിടി റൈറ്റ്സ് ഇതിനകം നെറ്റ്ഫ്ലിക്സ് വൻ തുക നല്കി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ നേരത്തെ ട്വീറ്റ് ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയില്ല. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തിന്റ മൂല്യം ഒട്ടും കുറഞ്ഞില്ല എന്ന് തെളിയിക്കുന്ന ഒന്നാണ് പ്രഭാസിന്റെ സലാറിന്റെ ഹൈപ്പ്.
സലാറില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നിര്‍മാണം ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ്. കെജിഎഫി’ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാറില്‍ ശ്രുതി ഹാസൻ നായികയായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് എത്തുക. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്.
Read More: ചരിത്രമാകാൻ ലിയോയും, വിജയ്യുടെ പുതിയ ചിത്രം അതിര്‍ത്തി രാജ്യത്തും ആവേശത്തിര തീര്‍ക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]