
ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് ലിയോ. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ന് നിശ്ചിയിച്ചിരിക്കുകയാണ്. ട്രെയിലര്‍ അടക്കം ഉടന്‍ എത്തും. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും സെവന്ത് സ്ക്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം എന്നാണ് വിനോദ ലോകത്തെ സംസാരം. അത്തരത്തില്‍ ഗംഭീരമായാണ് ചിത്രത്തിന്റെ പ്രീബുക്കിംഗ് വിദേശത്ത് അടക്കം പുരോഗമിക്കുന്നത്.
തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകൻ വിജയ് ചിത്രത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണൻ, ഇയ, വാസന്തി, മായ എസ കൃഷ്ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം തന്നെ ചിത്രത്തില്‍ ആദ്യമായി തൃഷയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ചോര തെറിക്കുന്ന പാശ്ചത്തലത്തില്‍ ഭയത്തോടെ നില്ക്കുന്ന തൃഷയാണ് ഇപ്പോള്‍ ഇറങ്ങിയ പോസ്റ്ററില്‍ ഉള്ളത്.
അതേ സമയം ചോര നിറത്തിലുള്ള പോസ്റ്ററുകള്‍ പുറത്തുവിട്ടതിനാല്‍ ചിത്രം മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും നീക്കി എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സെൻസര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതില്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്.
Unveiling the most-awaited look of @trishtrashers 💥#LeoTrailer is releasing today 💥#Thalapathy @actorvijay sir @Dir_Lokesh @anirudhofficial @duttsanjay @akarjunofficial @7screenstudio @Jagadishbliss @SunTV @SonyMusicSouth #Leo#LeoTrailerFromToday pic.twitter.com/oe15rahOw5
— Seven Screen Studio (@7screenstudio) October 5, 2023
വിജയ്യുടെ ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്ക്കായി ചെയ്ത രഗംങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു.
രജനികാന്തിന്റെ തിരുവനന്തപുരം ചിത്രമല്ല; ഇത് എഐ തീര്‍ത്ത ‘തലൈവര്‍’ ചിത്രങ്ങള്‍ വൈറല്‍
‘സിനിമയില്‍ അവര്‍ പിടിക്കപ്പെട്ടു, ജീവിതത്തിൽ കുറ്റവാളികൾ സ്വതന്ത്ര്യര്‍ : ഷാരൂഖിനോട് നന്ദിയുണ്ട്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]