ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന പൊലീസ് ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക്.ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നും,രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചാണ് ഫണ്ട് കൈപ്പറ്റിയതെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.അതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പട്യാല ഹൗസ് കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.അറസ്റ്റിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. (Chinese funds have not been received News Click denied the allegation)
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയെയും ,അമിത് ചക്രവര്‍ത്തിയെയും അറസ്റ്റിന് പിന്നാലെയാണ് പോലീസ് ആരോപണങ്ങളില്‍ നിലപാട് അറിയിച്ച് ന്യൂസ് ക്ലിക്ക് രംഗത്ത് എത്തിയത്. ചൈനീസ് താല്പര്യങ്ങള്ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ല,പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പൊതുമധ്യത്തില്‍ ഉണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.ചൈനീസ് താല്പര്യമുള്ള ലേഖനമോ, വീഡിയോയോ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്ന് മറുപടി നല്കിയ ന്യൂസ് ക്ലിക്ക് ,ആര്‍ബിഐയുടെ നിയമങ്ങള്‍ അനുസരിച്ചാണ് ഫണ്ടുകള്‍ കൈപ്പറ്റിയതെന്ന് വ്യക്തമാക്കി.ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചതോടെ ഇരുവരെയും വിശദമായി ചോദ്യം ചെയ്യാനാണ് ഡല്‍ഹി പോലീസിന്റെ നീക്കം.
അതേസമയം മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന് നല്കിയ കത്തിലെ പ്രധാന ആവശ്യം. വിഷയത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.പോലീസ് നടപടിയില്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വിവിധ മാധ്യമ സംഘടനകള്‍ പ്രതിഷേധിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് നിശ്ചയിച്ച പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.പോലീസ് നടപടിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയ ന്യൂസ് ക്ലിക്ക് ഡല്‍ഹി പട്യാല കോടതിയെ സമീപിച്ചു. അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം വേണം,എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
Story Highlights: Chinese funds have not been received News Click denied the allegation
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]