തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലയിൽ താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നീ സ്കൂളുകൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയിലും ജില്ലയിലെ ദുരിതാശ്വാസ നിധി ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പെക്ക ഭീഷണി നേരിടുന്ന മേഖലകളിലെ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.