വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. പാടികള്‍ക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ മാവോയിസ്റ്റുകള്‍ തകര്‍ത്തു. തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് കാരണമായ മാനേജ്മെന്റിനെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്ന് മാവോയിസ്റ്റുകള്‍ പ്രദേശത്ത് ഇട്ട ലഘുലേഖയില്‍ പറയുന്നുണ്ട്. (Maoist presence again in Kambamala)
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് 5 മാവോയിസ്റ്റുകള്‍ വീണ്ടും തലപ്പുഴ കമ്പമലയിലെത്തിയത്. പാടികള്‍ക്ക് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറ സംഘം തകര്‍ത്തു. ഇതിനെ എതിര്‍ത്ത ഒരു വിഭാഗം പ്രദേശവാസികളുമായി തര്‍ക്കമുണ്ടായി. 20 മിനിറ്റോളം പ്രദേശത്ത് ചിലവഴിച്ചാണ് സംഘം മടങ്ങിയത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ രണ്ട് പേര് മധ്യവയസ്കരും മറ്റുള്ളവര്‍ യുവാക്കളുമാണ്. മാവോയിസ്റ്റുകള്‍ സ്ഥലംവിട്ട് ഏറെ നേരം കഴിഞ്ഞാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.കബനി ഏരിയാ സമിതിയുടെ പേരില്‍ എഴുതി തയാറാക്കിയ ലഘുലേഖയും സംഘം പ്രദേശത്ത് ഉപേക്ഷിച്ചിട്ടുണ്ട്.
കമ്പമലയില്‍ തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് കാരണം മാനേജ്മെന്റുകളാണെന്നും ഇവരെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്നും കുറിപ്പിലുണ്ട്. ലക്ഷങ്ങള്‍ ചിലവിട്ട് മാനേജരുടെ ഓഫീസും ബംഗ്ളാവും നവീകരിക്കുമ്പോള്‍ തൊഴിലാളികളുടെ സ്ഥിതി പരിതാപകരമാണ്. ഇതിനെതിരെയാണ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പ്പറേഷന് ആക്രമിച്ചത്. കമ്പമല തോട്ടം ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും അവകാശപ്പെട്ടതാണെന്നും ലഘുലേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കമ്പമലയില്‍ മൂന്ന് തവണയാണ് മാവോയിസ്റ്റ് സംഘം എത്തിയത്. കെഎഫ്ഡിസി ഓഫീസ് ആക്രമണത്തിന് ശേഷം പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കമ്പമലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ സായുധ മാവോയിസ്റ്റ് സംഘം എത്തിയത്.
Story Highlights: Maoist presence again in Kambamala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]