മൃഗങ്ങളുടെ എത്രയോ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതിൽ പെറ്റുകളും വന്യമൃഗങ്ങളും ഒക്കെ പെടാറുണ്ട്.
എന്നാൽ, മൃഗങ്ങളോട് ഇടപെടുമ്പോൾ സൂക്ഷിച്ച് വേണം, പ്രത്യേകിച്ച് വന്യമൃഗങ്ങളോട്. ഇല്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ഏതായാലും, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദില്ലി സൂവിൽ നിന്നുള്ള ഒരു വീഡിയോയാണ്. ഇത് പഴയ വീഡിയോയാണ് എങ്കിലും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വീഡിയോയിൽ കാണാൻ സാധിക്കുന്നത് ഒരു സെക്യൂരിറ്റി ഗാർഡ് ഒരു ഹിപ്പോയെ മൃഗശാലയിൽ അതിനെ പാർപ്പിച്ചിരിക്കുന്ന ഇടത്തേക്ക് തന്നെ തിരികെ പോകുന്നതിന് വേണ്ടി തല്ലുന്നതാണ്. വീഡിയോ തുടങ്ങുന്നത് തന്നെ ഹിപ്പോ തന്റെ കുളത്തിന്റെ അകത്ത് നിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നിടത്ത് നിന്നാണ്.
അത് ഏറെക്കുറെ പുറത്തെത്തി എന്ന അവസ്ഥയിൽ തന്നെയാണ് നിൽക്കുന്നതും. സ്വിമ്മിങ് പൂളില്‍ മുതലക്കുഞ്ഞ്, കണ്ടെത്തിയത് ആളുകള്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ്; എങ്ങനെ എത്തിയെന്ന് അന്വേഷണം അതേ സമയത്താണ് അടുത്തായി നിൽക്കുന്ന സെക്യൂരിറ്റി ഗാർഡ് അങ്ങോട്ട് വരുന്നത്. അയാൾ ഹിപ്പോയെ തിരികെ വെള്ളത്തിലേക്ക് തന്നെയാക്കാൻ വേണ്ടി ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ആ സമയത്ത് സന്ദർശകരും പേടിച്ച് അവിടെ നിന്നും മാറുന്നുണ്ട്. പിന്നാലെ സെക്യൂരിറ്റി ഗാർഡ് ഹിപ്പോയെ മുഖത്ത് അടിക്കുന്നു.
അടിച്ച ശേഷം ഇയാൾ വീണ്ടും ഹിപ്പോയ്ക്ക് വെള്ളത്തിലേക്ക് തന്നെ തിരികെ പോകാനുള്ള നിർദ്ദേശം നൽകുകയാണ്. എന്നാൽ, എല്ലാം നിയന്ത്രണത്തിലായി എന്ന് കരുതുന്ന ഇടത്ത് നിന്നും ഹിപ്പോ തന്റെ വായും തുറന്ന് മുന്നോട്ട് വരുന്നതാണ് കാണാൻ സാധിക്കുന്നത്.
പക്ഷേ, ഒടുവിൽ മൃഗം വെള്ളത്തിലേക്ക് തന്നെ തിരികെ പോകുന്നുണ്ട്. വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ, നിരവധി മൃഗസ്നേഹികൾ ഹിപ്പോയെ സെക്യൂരിറ്റി ഗാർഡ് അടിച്ചതിനെതിരെ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്.
അതേസമയം മറ്റ് പലരും സെക്യൂരിറ്റി ഗാർഡിന്റെയും സന്ദർശകരുടേയും സുരക്ഷയെ കുറിച്ചാണ് പ്രതികരിച്ചത്. Last Updated Oct 4, 2023, 7:57 PM IST … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]