
First Published Oct 4, 2023, 5:49 PM IST ഇന്ന് ലോക ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ദിനമായി ആചരിക്കുകയാണ്. സാമ്പത്തിക സാക്ഷരത എല്ലാവരിലും എത്തിക്കുന്നതിനും കൃത്യമായി സാമ്പത്തിക നിക്ഷേപങ്ങളും ഇടപാടുകളും ആസൂത്രണം ചെയ്യുന്നതിനും വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്താണ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് അഥവാ സാമ്പത്തിക ആസൂത്രണം ഓരോ വ്യക്തികളും സേവിംഗ്സ് നടത്തുന്നത് പല ലക്ഷ്യങ്ങള്‍ക്കായാണ്.
ഉദാഹരണത്തിന് ചിലര്‍ക്ക് വീടു പണിയുന്നതിനായിരിക്കും. ചിലര്‍ക്ക് നേരത്തെ റിട്ടയര്‍ ചെയ്യുന്നതിനായിരിക്കും.
ചിലര്‍ക്ക് മക്കളുടെ വിവാഹം നടത്തുന്നതിനായിരിക്കും. ഈ ലക്ഷ്യമെന്തെന്ന് ആദ്യം നിശ്ചയിക്കുന്നതാണ് സേവിംഗ്സ് ആരംഭിക്കുന്നതിന് മുന്‍പായി ചെയ്യേണ്ടത്.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ലഭ്യമാക്കേണ്ട പണം, അതിനുള്ള നിക്ഷേപം, റിസ്ക് എടുക്കാനുള്ള കഴിവ് എന്നിവയെ അടിസ്ഥാനമാക്കി പണം മാനേജ് ചെയ്യുന്ന പ്രക്രിയയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് അഥവാ സാമ്പത്തിക ആസൂത്രണം.
ഇത്തരത്തില്‍ പ്ലാനിംഗിലൂടെ സാമ്പത്തിക അച്ചടക്കം ഉണ്ടാക്കാനും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനും സാധിക്കും. : ശമ്പളം 80 ലക്ഷം, ജോലി കുട്ടികളെ നോക്കൽ!
ആയയെ തേടി ശതകോടീശ്വരൻ വിവേക് രാമസ്വാമി സാമ്പത്തിക മാനേജ്മെന്റിനുള്ള വിദഗ്ധര്‍ നല്കുന്ന 5 പൊതുവായ നിര്‍ദേശങ്ങള്‍ പരിശോധിക്കാം ബജറ്റിംഗ് വരുമാനവും ചെലവും കണക്കാക്കി കൃത്യമായ ബജറ്റ് തയാറാക്കലാണ് ഇതില്‍ പ്രധാനം. ഏതെല്ലാം വഴിക്കാണ് പണം പോകുന്നതെന്നും അത് എങ്ങനെ സേവ് ചെയ്യാമെന്നും ഇതിലൂടെ മനസിലാക്കാം.ബജറ്റ് തയാറാക്കുന്നതിനുള്ള ധാരാളം മൊബൈല്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ് എമര്‍ജന്‍സി ഫണ്ട് ജോലി നഷ്ടപ്പെട്ടാലോ, വരുമാനം നിലച്ചാലോ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നതിനുള്ള ഒരു ഫണ്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
നിലവിലെ പ്രതിമാസ വരുമാനത്തിന്റെ ആറ് മടങ്ങായിരിക്കണം ഈ ഫണ്ടിന്റെ ആകെ മൂല്യമെന്ന് വിദഗ്ധര്‍ പറയുന്നു : ഒരു സാരിയുടെ വില 40 ലക്ഷമോ? ലോകത്തിലെ ഏറ്റവും വിലകൂടിയ സാരി നെയ്തത് ആര് കടം കൈകാര്യം ചെയ്യല്‍ ഉയര്‍ന്ന പലിശയുള്ള കടത്തിന്റെ തിരിച്ചടവിന് അതീവ പ്രാധാന്യം നല്‍കണം. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് പോലുള്ളവയുടെ തിരിച്ചടവ് മുടങ്ങിയാല്‍ അത് മൊത്തത്തിലുള്ള സാമ്പത്തിക സുരക്ഷയെ തന്നെ ബാധിക്കും.
കടങ്ങളുടെ തിരിച്ചടവിന് കൃത്യമായ പ്ലാന്‍ ഉണ്ടാക്കുന്നത് ഗുണകരമായിരിക്കും ബുദ്ധിപൂര്‍വമുള്ള നിക്ഷേപം ദീര്‍ഘകാല ലക്ഷ്യം കൈവരിക്കുന്നതിന് കൃത്യമായ നിക്ഷേപം നടത്തണം. വിപുലമായ രീതിയില്‍, പല വിഭാഗങ്ങളിലായി നിക്ഷേപം നടത്തുന്നതായിരിക്കും ഗുണകരം.
ഉദാഹരണത്തിന് ഓഹരി വിപണി, ബോണ്ട്, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവ ഇതിനായി പരിഗണിക്കാം റിട്ടയര്‍മെന്റ് പ്ലാന്‍ രത്തെ തന്നെ റിട്ടയര്‍മെന്റിനുള്ള നിക്ഷേപം ആരംഭിക്കുന്നതാണ് ഗുണകരം. അതിനനുസരിച്ച് കൂടുതല്‍ തുക റിട്ടയര്‍മെന്റ് ഫണ്ടായി സ്വരൂപിക്കാം.
ഏത് പ്രായത്തില്‍ റിട്ടയര്‍ ചെയ്യണമെന്ന് നിശ്ചയിച്ച് അതനുസരിച്ചുള്ള തുക കണ്ടെത്താന്‍ ഇത് സഹായിക്കും. : നമ്പര്‍ വണ്‍ ആകാന്‍ നോക്കിയ ചൈന തകര്‍ച്ചയിലേക്കോ? അടുത്ത വര്‍ഷം ചൈനയുടെ വളര്‍ച്ച കുറയുമെന്ന് ലോകബാങ്ക് Last Updated Oct 4, 2023, 5:48 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]