
മസ്കറ്റ്: ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ഇരകളെ പ്രലോഭിപ്പിച്ച് പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ അവരെ നിർബന്ധിച്ച രണ്ട് പേരെയാണ് മനുഷ്യക്കടത്ത് ആരോപിച്ച് റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിട്ടുള്ളത്. കുറ്റവാളികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
الإدارة العامة للتحريات والبحث الجنائي تضبط شخصين بتهمة الاتجار بالبشر وذلك باستدراج عدد من الضحايا وإكراههن على القيام بأعمال منافية للأخلاق والآداب العامة، وتُستكمل بحقهما الإجراءات القانونية.#شرطة_عمان_السلطانية
— شرطة عُمان السلطانية (@RoyalOmanPolice) October 3, 2023
Read Also – പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ലൈസൻസില്ലാതെ റെസ്റ്റോറന്റ്, മദ്യവും പന്നിയിറച്ചിയും വിളമ്പി; എട്ട് പ്രവാസികള്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ വസതിയിൽ ലൈസൻസില്ലാതെ റെസ്റ്റോറന്റ് പ്രവര്‍ത്തിപ്പിച്ച കേസില്‍ എട്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. റെസ്റ്റോറന്റില്‍ ഇവര്‍ മദ്യവും പന്നിയിറച്ചിയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ലൈസന്‍സിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അനധികൃത പ്രവര്‍ത്തനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഒരു സ്വകാര്യ വസതിയെ റെസ്റ്റോറന്റാക്കി മാറ്റുകയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യം പന്നിയിറച്ചിക്കൊപ്പം ഉപഭോക്താക്കൾക്ക് വിളമ്പുകയുമായിരുന്നു.
ആവശ്യമായ അനുമതി നേടിയ ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ പ്രാദേശികമായി നിർമ്മിച്ച 489 കുപ്പി മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ 54 ജാറുകൾ, ഇറക്കുമതി ചെയ്ത 10 മദ്യക്കുപ്പികൾ, 218 കിലോഗ്രാം പന്നിയിറച്ചി എന്നിവയും അധികൃതർ പിടിച്ചെടുത്തു. ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റി ഇവ പിടിച്ചെടുത്ത് പിഴ ചുമത്തി. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]