

പാലാ മീനച്ചിലില്‍ തടിവെട്ട് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് ദാരൂണാന്ത്യം; മീനച്ചില്‍ പാലാകാട് തോട്ടത്തില്‍ പണിയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
സ്വന്തം ലേഖകൻ
പാലാ: മീനച്ചിലില്‍ തടിവെട്ട് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കല്ലംമാരുകുന്നേല് തോമസിന്റെ മകന് അനില്‍ തോമസ് (34) ആണ് മരിച്ചത്.
മീനച്ചില്‍ പാലാകാട് തോട്ടത്തില്‍ പണിയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എഐടിയുസി അംഗവും സിപിഐ പൂവരണി ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. ഭാര്യ: ഡോണ (ചങ്ങനാശേരി). സംസ്കാരം വ്യാഴാഴ്ച 10.30ന് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]