

കോട്ടയം മൂലവട്ടം എൻഎസ്എം , സിഎംഎസ് എൽ പി സ്കൂളിൽ വയോജന ദിനാചരണം നടത്തി; അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു; വയോജനങ്ങളുടെ കൂട്ടായ്മകൾ പ്രായമായവരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുമെന്ന് ടോണി വർക്കിച്ചൻ
സ്വന്തം ലേഖകൻ
കോട്ടയം : മൂലവട്ടം എൻഎസ്എം , സിഎംഎസ് എൽ.പി സ്കൂളിൽ സ്നേഹത്തണൽ എന്ന പേരിൽ വയോജനങ്ങൾ ഒത്തുചേർന്നു.
അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ടോണി വർക്കിച്ചൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും കൂട്ടായ്മ സംഘടിപ്പിക്കണമെന്നും ഇത്തരം കൂട്ടായ്മകൾ വയോജനങ്ങളുടെ മാനസിക സംഘർഷം കുറയ്ക്കുമെന്നും അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ നൂറ് കണക്കിന് വയോജനങ്ങളുടെ ആശ്രയമായ
സ്നേഹക്കൂട്ട് ഡയറക്ടർ നിഷ സ്നേഹക്കൂട് സെഷൻ നയിച്ചു.
ഹെഡ് മിസ്ട്രസ് ജിനുമോൾ സി ചെറിയാൻ , സീനിയർ അസിസ്റ്റന്റ് സിസി മാത്യു , പിടിഎ പ്രസിഡന്റ് ബിനുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]