ന്യൂഡൽഹി∙ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു തുടരുമെന്നു കേന്ദ്ര ധനമന്ത്രി
നമുക്ക് ഏറ്റവും അനുയോജ്യമായ സ്രോതസ് ഏതാണെന്നതിൽ നമ്മൾ തീരുമാനമെടുക്കേണ്ടിവരും. നമ്മൾ അത് തീർച്ചയായും വാങ്ങും.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
‘‘ഏത് വിതരണ സ്രോതസ്സാണ് നമുക്ക് ഏറ്റവും അനുയോജ്യമെന്നതിൽ നമ്മൾ തീരുമാനമെടുക്കണം. നമ്മൾ അത് തീർച്ചയായും വാങ്ങും.
റഷ്യൻ എണ്ണയായാലും മറ്റെന്തായാലും, നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങുക എന്നതാണ് നമ്മുടെ തീരുമാനം”– ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ നിർമല സീതാരാമൻ പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ
അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും സീതാരാമൻ വ്യക്തമാക്കി. യുഎസിന്റെ താരിഫുകൾ മൂലം ദുരിതത്തിലായ കയറ്റുമതിക്കാർക്കായി സർക്കാർ ആശ്വാസ പാക്കേജ് തയാറാക്കുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
ചരക്ക് സേവന നികുതി (ജിഎസ്ടി) പോലുള്ള പരിഷ്കാരങ്ങൾ ഈ ആഘാതത്തെ ലഘൂകരിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]