വാഷിങ്ടൻ∙ ഇന്ത്യയയെയും റഷ്യയെയും പരിഹസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച് യുഎസ് പ്രസിഡന്റ്
. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണു തോന്നുന്നത്, അതും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടെന്നായിരുന്നു ട്രംപ് പോസ്റ്റിൽ കുറിച്ചത്.
അവർക്ക് ഒരുമിച്ച് ദീർഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്നു പോസ്റ്റിൽ പരിഹസിക്കുകയും ചെയ്യുന്നുണ്ട് ട്രംപ്. ഷീ ജിൻപിങ്ങിന്റെയും വ്ലാഡിമിർ പുട്ടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആതിഥേയത്വം വഹിച്ചതിന് പിന്നാലെയാണു ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഊർജം മുതൽ സുരക്ഷ വരെയുള്ള മേഖലകളിൽ മൂന്ന് നേതാക്കളും പരസ്യമായി സഹകരണം ചർച്ച ചെയ്തിരുന്നു. യുക്രെയ്നിലെ യുദ്ധവും ആഗോള വ്യാപാര നയവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവിധ തലങ്ങളിൽ വാഷിങ്ടനുമായി നേതാക്കൾക്കു ഭിന്നതയുണ്ട്.
അതേസമയം, ചൈനയും റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനെക്കുറിച്ചു ട്രംപ് ഇതുവരെ നടത്തിയതിൽ വച്ചുള്ള ഏറ്റവും ശക്തമായ പ്രതികരണമാണിത്.
വർധിച്ചുവരുന്ന സ്വാധീനത്തിന് മേലുള്ള പ്രതിരോധ ശക്തിയായിട്ടാണ് ഇന്ത്യയെ ദശാബ്ദങ്ങളായി യുഎസ് കണ്ടിട്ടുള്ളത്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഭരണകൂടങ്ങൾ ഡൽഹിയെ തന്ത്രപരമായ പങ്കാളിയായി വളർത്തിയെടുക്കാൻ ഒരുപോലെ ശ്രദ്ധിച്ചിരുന്നു.
2019-ലെ ഹൂസ്റ്റണിൽ നടന്ന ‘‘ഹൗഡി മോദി’’ റാലിയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ടും ജപ്പാനുമായും ഓസ്ട്രേലിയയുമായും ചേർന്ന് ക്വാഡ് പുനരുജ്ജീവിപ്പിച്ചുകൊണ്ടും ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ഇന്ത്യയുമായി തന്റെ അടുത്ത ബന്ധം പ്രകടിപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]