ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ യാത്രാ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ അദ്ദേഹം മധ്യപ്രദേശിലെ മഹേശ്വറിലേക്കാണ് എത്തിയത്.
ഭാര്യ അഞ്ജലി, മകൾ സാറ, മരുമകൾ ആകാൻ പോകുന്ന സാനിയ ചന്ദോക്ക് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സച്ചിൻ കുടുംബസമേതം മഹേശ്വറിൽ എത്തിയത്.
നർമ്മദ നദിക്ക് മുകളിലുള്ള മനോഹരമായ അഹല്യ ഫോർട്ടിന് പുറത്ത് കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 1765 മുതൽ 1796 വരെ ഇൻഡോർ ഭരിക്കുകയും പിന്നീട് അഹല്യ വാഡ നിർമ്മിക്കുകയും ചെയ്ത മഹാറാണി അഹല്യഭായ് ഹോൾക്കറിന്റെ പ്രതിമയും കോട്ടയ്ക്കുള്ളിൽ ഉണ്ട്.
മധ്യപ്രദേശിനെ ഇൻക്രെഡിബിൾ ഇന്ത്യയുടെ ഹൃദയം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന് പ്രതിഫലിപ്പിക്കുന്ന ഒരു സ്ഥലമാണ് മഹേശ്വര് എന്ന് സച്ചിൻ പറഞ്ഞു. മറ്റൊരു ചിത്രത്തിൽ നർമ്മദ നദിയിൽ ശാന്തമായ ഒരു ബോട്ട് സവാരി ആസ്വദിക്കുന്ന സച്ചിനെ കാണാം.
‘അഹല്യ ഫോർട്ട് മുതൽ ശാന്തമായ നർമ്മദ നദി വരെ എല്ലാം മാന്ത്രികമായിരുന്നു. കുടുംബത്തോടൊപ്പം അവിസ്മരണീയമായ രണ്ട് ദിവസങ്ങൾ’.
സച്ചിൻ കുറിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]