വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്.
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ ഈ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു.
യുഎസ് പ്രസിഡന്റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ, മൂന്ന് നേതാക്കളുടെയും സൗഹൃദത്തെ ‘ഒരു വഴിത്തിരിവ്’, ‘ഒരു പുതിയ ലോകക്രമം’ എന്നിവയെ സൂചിപ്പിക്കുകയാണെന്ന് പലരും വിലയിരുത്തിയിരുന്നു. ‘ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട
ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!
എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]