ദില്ലി: മലായാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണ്.
പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഓണം സഹായിക്കട്ടെ എന്ന് മോദി എക്സിൽ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്.
എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ.
ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്.
ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ- പ്രധാനമന്തി ആശംസിച്ചു. എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ!
ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു.
ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും… — Narendra Modi (@narendramodi) September 5, 2025 എല്ലാവർക്കും നബിദിന ആശംസകളും അദ്ദേഹം നേർന്നു. ഈ പുണ്യദിനം നമ്മുടെ സമൂഹത്തിൽ സമാധാനവും ക്ഷേമവും കൊണ്ടുവരട്ടെ.
കാരുണ്യം, സേവനം, നീതി എന്നിവയുടെ മൂല്യങ്ങൾ എപ്പോഴും നമ്മെ നയിക്കട്ടെയെന്നും എല്ലാവർക്കും ഈദ് മുബാറക് നേരുന്നുവെന്നും അദ്ദേഹം കുറച്ചു. അധ്യാപക ദിനമായ ഇന്ന് എല്ലാ അധ്യാപകർക്കും ആശംസകളെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Best wishes on the occasion of Milad-un-Nabi. May this sacred day bring with it peace and well-being in our society. May the values of compassion, service and justice always guide us. Eid Mubarak!
— Narendra Modi (@narendramodi) September 5, 2025 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]