ന്യൂഡൽഹി∙
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും (ആർകോം) വായ്പാ അക്കൗണ്ടുകൾ ‘ഫ്രോഡ്’ ആണെന്ന് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ബറോഡ. ആർകോം കോർപറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് എടുത്ത വായ്പകളുമായി ബന്ധപ്പെട്ടാണ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്.
അനിൽ അംബാനിയെ കമ്പനിയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നേരത്തേ നീക്കം ചെയ്തിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ നടപടി സംബന്ധിച്ച് ആർകോം നിയമോപദേശം തേടുകയാണ്.
അനിൽ അംബാനിയുടെ സ്ഥാപനങ്ങൾ ഉൾപ്പെട്ട
വായ്പാ തട്ടിപ്പ് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് നടപടി. റിലയൻസ് ഹൗസിങ് ഫിനാൻസ്, ആർകോം, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നീ കമ്പനികൾ എടുത്ത വായ്പകൾ സംബന്ധിച്ച് 13 ബാങ്കുകളിൽ നിന്നായി ഇ.ഡി വിശദാംശങ്ങൾ തേടിയതായും റിപ്പോർട്ടുണ്ട്.
17,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്
ഇന്ത്യയിലെ നവി മുംബൈ ആസ്ഥാനമായുള്ള ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. 2019 ജൂൺ മുതൽ കമ്പനിയെ കോർപറേറ്റ് പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ നിയമിച്ച റെസലൂഷൻ പ്രഫഷനലാണ് അതിന്റെ ബിസിനസും ആസ്തികളും കൈകാര്യം ചെയ്യുന്നത്. നിലവിൽ അനീഷ് നിരഞ്ജൻ നാനാവതിയാണ് ആർകോമിന്റെ റെസലൂഷൻ പ്രൊഫഷനൽ.
നേരത്തേ എസ്ബിഐയും, ബാങ്ക് ഓഫ് ഇന്ത്യയും ആർകോമിന്റെ വായ്പാ അക്കൗണ്ടുകള് തട്ടിപ്പാണെന്ന് കണ്ടെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]