ന്യൂഡൽഹി∙ ഇന്ത്യയിൽ പ്രതിവർഷം 46,000 മുതൽ 60,000 പേർ വരെ
മരിക്കുന്നതായി പഠനം. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പാമ്പ് കടി മരണനിരക്കാണ് ഇന്ത്യയിലേതെന്നാണ് റിപ്പോർട്ട്.
ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കേരളം, ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് നിലവിൽ ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയിൽ പാമ്പുകടിയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. പിഎൽഒഎസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കൽ ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്, വരും ദശകങ്ങളിൽ ഇന്ത്യയിലെ വിഷപ്പാമ്പുകള് വടക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങിയേക്കാമെന്നും പഠനത്തിൽ പറയുന്നു.
ഇന്ത്യയിലെ മിക്ക പാമ്പുകടിയേറ്റ മരണങ്ങൾക്കും കാരണം നാല് വിഷപ്പാമ്പുകളാണെന്നും പഠനത്തിൽ പറയുന്നുണ്ട്. ഇന്ത്യൻ കോബ്ര, കോമൺ ക്രെയ്റ്റ്, റസ്സൽസ് വൈപ്പർ, സോ-സ്കെയിൽഡ് വൈപ്പർ എന്നിവയാണ് ‘ബിഗ് ഫോർ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പാമ്പുകൾ.
കാലാവസ്ഥാ വ്യതിയാനം പാമ്പുകളുടെ ഭൂമിശാസ്ത്രപരമായ പരിധികളിൽ മാറ്റം വരുത്തുന്നുവെന്നും അത്തരം മാറ്റങ്ങൾ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും മനുഷ്യരും പാമ്പുകളും തമ്മിലുള്ള ഏറ്റുമുട്ടൽ വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്.
അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ, ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാണെന്നും ബോധവൽക്കരണ പ്രചാരണങ്ങൾക്കൊപ്പം, ശക്തമായ ആരോഗ്യ സംരക്ഷണ നടപടികളും വർധിച്ചുവരുന്ന ഈ അപകടം കുറയ്ക്കുന്നതിന് നിർണായകമാകുമെന്നും പഠനത്തിൽ പറയുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]