ന്യൂഡൽഹി∙
മാറ്റി പാർപ്പിക്കുന്നത് നായ്ക്കളുടെ കടി കൂടാൻ കാരണമാകുമെന്ന് മേനക ഗാന്ധി. സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഡൽഹി കോർപറേഷൻ പരാജയപ്പെട്ടുവെന്നും
പറഞ്ഞു.
ഡൽഹിയിൽ വർധിച്ചുവരുന്ന തെരുവ് നായ പ്രശ്നങ്ങൾ മനുഷ്യനിർമിതമാണെന്നും എല്ലാ പ്രതിസന്ധികളെ പോലെ ഇതും ദരിദ്രരെയാണ് കൂടുതൽ ബാധിക്കുന്നതെന്നും മേനക ഗാന്ധി പറഞ്ഞു. ‘‘സമ്പന്നരായ റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ തെരുവുകളിൽനിന്ന് നായ്ക്കളെ കൊണ്ടുപോകാൻ പണം നൽകുന്നു.
എന്നാൽ കോർപറേഷൻ നിശബ്ദമായി അവയെ ദരിദ്രരുടെ താമസസ്ഥലത്തേക്ക് വലിച്ചെറിയുന്നു. ആരെയാണ് തെരുവുനായ കടിക്കുന്നത്? സമ്പന്നർക്ക് കടിയേൽക്കുന്നില്ല.
പാവപ്പെട്ടവരും താഴ്ന്ന മധ്യവർഗക്കാരുമാണ് നായ്ക്കളുടെ കടിയേൽക്കുന്നത്. കോർപറേഷൻ ഇത് ഒരു ബിസിനസ്സാക്കി മാറ്റി.
സമ്പന്നർ താമസിക്കുന്ന മേഖലകളിലെ റോഡുകളിൽ അധികം നായ്ക്കളില്ല. എന്നാൽ പാവപ്പെട്ടവർ താമസിക്കുന്നിടത്ത് നായ്ക്കൾ നിറഞ്ഞിരിക്കുന്നു.’’ – മേനക ഗാന്ധി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]