തിരുവനന്തപുരം: താരസംഘടന ‘അമ്മ’യുടെ തലപ്പത്തെ മാറ്റത്തിൽ തുറന്നുപറച്ചിലുമായി നടൻ മോഹൻലാൽ. ഫുൾ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴായിരുന്നു പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്ന് മോഹൻലാൽ പറഞ്ഞു.
ഒരുപാട് വിമർശനങ്ങൾ നേരിട്ടു. പെട്ടെന്ന് തങ്ങൾ പലർക്കും ശത്രുക്കളായി.
പക്ഷേ വിമർശനങ്ങൾ കൊണ്ടായിരുന്നില്ല കൂട്ടരാജിയെന്നും മോഹൻലാൽ പറഞ്ഞു. ഏറെ നാളത്തെ നിശബ്ദതയ്ക്ക് ശേഷമാണ് അമ്മ വിഷയത്തിൽ മോഹൻലാലിൻ്റെ പ്രതികരണം. സ്ത്രീകൾ അമ്മയുടെ തലപ്പത്തേക്ക് വന്നത് നല്ലമാറ്റമാണെന്നും മോഹൻലാൽ പ്രതികരിച്ചു.
സംഘടന വിട്ടുപോയവർ തിരിച്ചുവരണമെന്നും മോഹൻലാൽ പറഞ്ഞു. തിരുവോണനാളിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്.
അമ്മ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറി നിന്നതിനാൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിത എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]