എറണാകുളം: പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ കേസിൽ നാല് പേർ പിടിയിൽ. വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
ഓണം ആഘോഷിക്കാനും മദ്യം വിൽക്കാനുമായിരുന്നു മോഷണമെന്ന് പോലീസ് പറഞ്ഞു. അവധി ദിവസമായ ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് പ്രതികൾ ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയത്.
താഴത്തെ നിലയിലെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് രണ്ട് പേർ അകത്തുകയറി മുകളിലെ പ്രീമിയം കൗണ്ടറിലെത്തി. മറ്റുള്ള രണ്ട് പേർ പുറത്തു കാവൽ നിന്നു.
മുഖം മറച്ചാണ് പ്രതികൾ മോഷണത്തിനെത്തിയത്. എന്നാൽ, സി.സി.ടി.വി.
ക്യാമറകളുടെ സഹായത്തോടെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. ഔട്ട്ലെറ്റിൽ നിന്ന് 12 കുപ്പി വിലയേറിയ മദ്യവും ഏകദേശം രണ്ടായിരം രൂപയുമാണ് ഇവർ മോഷ്ടിച്ചത്.
മോഷണശ്രമത്തിനിടെ അഞ്ച് കെയ്സ് മദ്യം നിലത്ത് പൊട്ടി ചിതറിയ നിലയിലും കണ്ടെത്തി. മൊത്തം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]