തിരുവോണത്തിന്റെ നിറവിൽ മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്.
കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.
30 മിനിട്ട് ആകാശത്ത് ദൃശ്യവിസ്മയം, ഇനി മൂന്ന് ദിനം ഡ്രോണ്‍ ലൈറ്റ് ഷോ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് നാളെ (സെപ്റ്റംബർ 5) തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ നടക്കുക.
തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. സുജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് ഇന്ന് സന്ദർശിക്കും പൊലീസ് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കുന്നു .
അതേസമയം, കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറയുമായി ബന്ധപ്പെട്ട് കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പൊലീസുകാർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സുജിത്തിനോടും ജനങ്ങളോടും മുഖ്യമന്ത്രി മാപ്പു പറയണമെന്നും സുധീരൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർ മർദിച്ചത്. ഓണത്തിന് പ്രത്യേക മുന്നറിയിപ്പില്ല വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട
ന്യൂനമർദ്ദം മധ്യ പ്രദേശിന് മുകളിലെത്തി. ഉത്രാട
ദിനത്തിലും ഇടവേളകളോട് കൂടിയ മഴ മിക്കവാറും ജില്ലകളിൽ പ്രതീക്ഷിക്കുന്നുണ്ട്. നാളെ കുറച്ചു കൂടെ മെച്ചപ്പെട്ട
അന്തരീക്ഷ സ്ഥിതി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ഇടവേളകളോടെ ചെറിയ രീതിയിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധൻ രാജീവ് എരിക്കുളം വ്യക്തമാക്കി. ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന.
ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്.
ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്.
സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27നായിരുന്നു. നിർണായക പ്രഖ്യാപനവുമായി ട്രംപ് സുപ്രീം കോടതിയിൽ താരിഫ് കേസ് തോറ്റാൽ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാര കരാറുകൾ റദ്ദാക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു.
കേസ് തോറ്റാൽ യുഎസിന് വളരെയധികം ദുരിതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച താരിഫ് ചുമത്താനുള്ള ട്രംപിന്റെ അധികാരം നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതി വിധിച്ചിരുന്നു.
ഈ വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞു. എന്നിരുന്നാലും, കേസിൽ തന്റെ ഭരണകൂടം വിജയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]