ചെന്നൈ ∙ ചെറുകക്ഷികളെ കൂടെ നിർത്തി സഖ്യം ശക്തമാക്കണമെന്ന്
ഉപദേശിച്ച ദിവസം തന്നെ ടി.ടി.വി.ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) എൻഡിഎ വിട്ടതു ബിജെപിക്കു തിരിച്ചടിയായി. മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം സഖ്യം വിട്ടതിനു പിന്നാലെയാണ് ഇനി അവഗണന സഹിക്കാൻ കഴിയില്ലെന്നു ദിനകരൻ തുറന്നടിച്ചത്.
ജയലളിതയെ പിന്തുണയ്ക്കുന്ന എല്ലാവരും ഒറ്റ സഖ്യത്തിലാണെന്ന് ഉറപ്പാക്കാനാണു ശ്രമിച്ചതെന്നും അതു കൊണ്ടു കാര്യമില്ലെന്നു ബോധ്യമായതോടെയാണു പുറത്തു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാൽ, പോയവരെല്ലാം കൃത്യസമയത്തു തിരിച്ചെത്തുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
ഘടകകക്ഷികൾ ഒന്നൊന്നായി വിട്ടുപോകുന്നതു ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
മുൻപ് അണ്ണാഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്ന വിജയകാന്തിന്റെ ഡിഎംഡികെ, പിഎംകെ എന്നീ കക്ഷികളും നിലപാടു വ്യക്തമാക്കിയിട്ടില്ല. അമിത് ഷാ വിളിച്ച യോഗത്തിൽ നിന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ വിട്ടുനിന്നതും ചർച്ചയായി.
അണ്ണാമലൈയുടെ തെറ്റായ തീരുമാനങ്ങളാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയായതെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]