കുന്നംകുളം: സംസ്ഥാന പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ കുന്നംകുളം ലോക്കപ്പ് മർദന കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നു. കേസിൽ നിന്ന് ഒഴിവാകാൻ പ്രതികളാക്കപ്പെട്ട
പൊലീസ് ഉദ്യോഗസ്ഥർ 20 ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തിരുന്നതായി മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത് വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ ഇടനിലക്കാർ മുഖേന തന്നെ സമീപിച്ചെന്നും, കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെന്നും സുജിത് പറഞ്ഞു. വലിയ തുകയാണ് അവർ വാഗ്ദാനം ചെയ്തതെങ്കിലും നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് താൻ നിലപാടെടുത്തതായും സുജിത് വ്യക്തമാക്കി.
2023 ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. ലോക്കപ്പിനുള്ളിൽ യുവാവ് കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും പൊലീസ് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പരമാവധി രണ്ട് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ മൂന്ന് വർഷത്തേക്ക് തടഞ്ഞെന്നും ഇൻക്രിമെൻ്റ് രണ്ട് വർഷത്തേക്ക് മരവിപ്പിച്ചെന്നുമാണ് നടപടിയായി പൊലീസ് വിശദീകരിക്കുന്നത്.
എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതേ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ജില്ലയിൽ ക്രമസമാധാനച്ചുമതലയിൽ തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]