വാഷിങ്ടൻ∙ വിവിധ രാജ്യങ്ങൾക്കു മേൽ ചുമത്തിയ തീരുവകൾ നിയമവിരുദ്ധമെന്ന അപ്പീൽ കോടതിയുടെ വിധിക്കു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച്
ഭരണകൂടം. തീരുവ പ്രഖ്യാപനങ്ങൾ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ നിർണായകമായ ഒരു ഭാഗമാണെന്നാണു ഹർജിയിൽ പറയുന്നത്.
‘‘റഷ്യയുടെ ഊർജ ഉൽപ്പന്നങ്ങൾ വാങ്ങിയതിന് ഇന്ത്യക്കെതിരെ രാജ്യാന്തര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് തീരുവ ചുമത്താൻ പ്രസിഡന്റ് അടുത്തിടെ അധികാരം നൽകി.
യുദ്ധം തകർത്ത യുക്രെയിനിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഒരു നിർണായക ഭാഗമാണിത്’’– ഹർജിയിൽ പറയുന്നു.
തീരുവ സംബന്ധിച്ച കഴിഞ്ഞ ആഴ്ച യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ടിന്റെ വിധിക്ക് പിന്നാലെയാണു ട്രംപ് സുപ്രീം കോടതിയെ സമീപിച്ചത്. ട്രംപിന്റെ പല താരിഫുകളും നിയമവിരുദ്ധമാണെന്നായിരുന്നു കോടതി പറഞ്ഞത്.
എന്നാൽ നിലവിലെ തീരുവകൾ ഒക്ടോബർ പകുതിവരെ തുടരാമെന്നാണു അപ്പീൽ കോടതി വിധിയിലുള്ളത്. ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇല്ലാത്ത അധികാര പ്രയോഗമാണെന്നും ചട്ടവിരുദ്ധമാണെന്നും കഴിഞ്ഞ മേയിൽ, കീഴ്ക്കോടതിയായ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡും വിധിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]