
First Published Sep 5, 2024, 11:08 AM IST | Last Updated Sep 5, 2024, 11:07 AM IST ആന്ധ്രാപ്രദേശില്‍ നിന്നും ലഭിച്ച ശിലായുധത്തിന് 1,39,000 വർഷത്തെ പഴക്കം. ലക്ഷം പഴക്കമുള്ള ശിലായുധം കണ്ട് പുരാവസ്തു ഗവേഷകരടക്കം അമ്പരന്നു.
ആധുനിക മനുഷ്യർ ഈ പ്രദേശത്തേക്ക് പോലും എത്തിയിട്ടില്ലാത്ത ഒരു സമയത്ത് സങ്കീർണ്ണമായ ഇത്തരമൊരു ഉപകരണം ഏങ്ങനെയാണ് നിർമ്മിക്കപ്പെട്ടതെന്നായിരുന്നു ഗവേഷകരെ അത്ഭുതപ്പെടുത്തിയത്. ഇത് ആധുനിക മനുഷ്യ നിര്‍മ്മിതിയാണെന്ന് കരുതുന്നില്ലെന്ന് ദി ഗെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ആധുനിക മനുഷ്യർക്ക് മാത്രമേ അത്തരമൊരു ഉപകരണം നിർമ്മിക്കാൻ കഴിയൂവെന്നായിരുന്നു ഇതുവരെ അനുമാനിക്കപ്പെട്ടിരുന്നത് എന്നാല്‍ ഡേറ്റിംഗ് പഠനത്തിലൂടെ ശിലായുധത്തിന്റെ പ്രായം അടയാളപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് ഗവേഷകരും. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ റേത്ലപ്പള്ളി എന്ന ഗ്രാമത്തിനടുത്തുള്ള ഒരു ഉത്ഖനനത്തിലാണ് ഏതാണ്ട് ഒന്നര ലക്ഷം വര്‍ഷം പഴക്കമുള്ള ശിലായുധം കണ്ടെത്തിയത്. “മധ്യ-പാലിയോലിത്തിക്ക്” എന്ന് വിളിക്കപ്പെടുന്ന കാലത്തെ ശിലായുധങ്ങളാണ് ഇവ.
വംശനാശം സംഭവിച്ച ചില പ്രാചീന മനുഷ്യ വർഗ്ഗങ്ങള്‍ ആയുധ നിർമ്മാണ കല അഭ്യസിച്ചിരുന്നതായി വിദഗ്ദർ ഇപ്പോൾ വിശ്വസിക്കുന്നു. ഇതോടെ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം തന്നെ പുനര്നിര്മ്മിക്കപ്പെട്ടും.
ഇന്ത്യൻ, ജർമ്മൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍ പ്ലോസ് വണ്‍ (PLOS One) ജേണലിൽ പ്രസിദ്ധീകരിച്ചു. തമിഴ്നാട്ടില്‍ 2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി ദാനം ചെയ്തത് 800 സ്വർണ്ണനാണയങ്ങൾ; കൊടുംങ്കാട്ടിൽ നിന്നും കണ്ടെത്തിയ ലിഖിതം 15 -ാം നൂറ്റാണ്ടിലേത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് 60,000 നും 70,000 നും ഇടയിൽ ആഫ്രിക്കയിൽ നിന്ന് ഹോമോ സാപ്പിയൻസ് എന്ന ആധുനിക മനുഷ്യർ കുടിയേറിയതായിട്ടായിരുന്നു ഇതുവരെ ഗവേഷകർ കരുതിയിരുന്നത്. ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരുടെ പൂര്വിഗരായാണ് ഹോമോ സാപ്പിയൻസിനെ ശാസ്ത്രലോകം കണ്ടിരുന്നത്.
എന്നാല്‍, രണ്ട് പതിറ്റാണ്ടുമുമ്പ് ചെന്നെയ്ക്കടുത്തുള്ള അതിരമ്പാക്കത്ത് സമാനമായ ശിലാ ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾക്ക് 3,72,000 മുതൽ 1,70,000 വർഷം വരെ പഴക്കമുണ്ടെന്നാണ് കാർബണ്‍ ഡേറ്റിംഗില്‍ തെളിഞ്ഞത്.
ഇതോടെ 1,25,000 വർഷങ്ങൾക്ക് മുമ്പ് ഹോമോ സാപ്പിയൻസ് ഈ പ്രദേശത്ത് ജീവിച്ചിരിക്കാമെന്നായി ചില ഗവേഷകരുടെ അനുമാനം. പത്ത് വർഷം മുമ്പ് ആന്ധ്രാപ്രദേശിലെ ജ്വാലാപുരത്ത് നടന്ന ഒരു സ്വതന്ത്ര പുരാവസ്തു പഠനത്തിൽ 77,000 വർഷം പഴക്കമുള്ള ശിലായുപകരണങ്ങൾ കണ്ടെത്തിയിരുന്നു.
ഇത് ഗവേഷകരുടെ അനുമാനത്തെ ശക്തിപ്പെടുത്തി. അതിരമ്പാക്കത്ത് നിന്നും 15 ലക്ഷം വർഷം പഴക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയത് ഗവേഷകരെ വീണ്ടും ആശയകുഴപ്പത്തിലാക്കി. ശർമ്മ സെന്റർ ഫോർ ഹെറിറ്റേജ് എജ്യുക്കേഷനിലെ ചരിത്രഗവേഷകരായ ശാന്തി പപ്പുവും കുമാർ അഖിലേഷുമാണ് ഈ കണ്ടെത്തൽ നടത്തിയത്.
കർണാടകയിലെ ഒരു സൈറ്റ് 1.2 ദശലക്ഷം വർഷം പഴക്കമുള്ള ഉപകരണങ്ങളും ഇതിനിടെ കണ്ടെത്തിയിരുന്നു, ആധുനിക മനുഷ്യർ വിചാരിച്ചതിലും വളരെ മുമ്പേ ഏഷ്യയിൽ, പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മനുഷ്യരുടെ പൂര്‍വ്വികര്‍ ഉണ്ടായിരുന്നു എന്ന വിശ്വാസത്തെ ഇത് മുന്നോട്ട് കൊണ്ടുപോയി. മനുഷ്യൻ വെറ്റിലപ്പാക്ക് ചവയ്ക്കാന്‍ തുടങ്ങിയിട്ട് 2,500 വര്‍ഷമെന്ന് ഗവേഷകര്‍ കീലാടിയില്‍ കണ്ടെത്തിയത് ഇരുമ്പ് കലപ്പ; 4,200 വർഷം മുമ്പ് തമിഴന് ഇരുമ്പ് സാങ്കേതികവിദ്യ അറിയാമെന്നതിന് തെളിവ് ഇത്തരത്തില്‍ കണ്ടെത്തിയ അതിപുരാതനമായ ശിലായുധങ്ങളെ “അച്ച്യൂലിയൻ” (Acheulian) ഉപകരണങ്ങൾ എന്ന് തരംതിരിക്കുന്നു, ‘ഹോമോ ഇറക്റ്റസ്’ എന്ന വംശനാശം സംഭവിച്ച പൂർവ്വികരാണ് ഈ ആയുധങ്ങള്‍ നിര്‍മ്മിച്ചതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ആഫ്രിക്കയിലും ഏഷ്യയിലും 16,00,000 വർഷങ്ങൾക്ക് മുമ്പ് മുതൽ കുറഞ്ഞത് 2,50,000 വർഷങ്ങൾക്ക് മുമ്പ് വരെ ഹോമോ ഇറക്റ്റസ് ജീവിച്ചിരുന്നതായി കണക്കാക്കുന്നു.
ഇന്ത്യയിലെ റാറ്റ്ലെപല്ലെ, അതിരമ്പാക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയ ആ തെളിവുകളും യൂറോപ്പിൽ നടന്ന സമാനമായ കണ്ടെത്തലുകളും ഗവേഷകര്‍ക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നമാണ് സൃഷ്ടിച്ചതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ബറോഡയിലെ മഹാരാജ സയാജിറാവു സർവകലാശാലയിലെ പുരാവസ്തു അസിസ്റ്റന്റ് പ്രൊഫസർ അനിൽ ദേവര പറഞ്ഞതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഖനന കേന്ദ്രങ്ങളില്‍ നിന്നും ഈ പൂര്‍വികരുടെ ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളെ കണ്ടെത്തുന്നതിനെ ഏറെ ദുഷ്ക്കരമാക്കുന്നു. അതേസമയം ആധുനിക മനുഷ്യർ ഈ ഭാഗങ്ങളിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ മധ്യ-പാലിയോലിത്തിക്ക് ഉപകരണങ്ങൾ ഒരേ സമയത്താണ് കണ്ടെത്തിയതെന്നും ദേവര കൂട്ടിച്ചേര്‍ത്തു.
“ഇത് സൂചിപ്പിക്കുന്നത്, ഒരേ ഉപകരണ നിർമ്മാണ സാങ്കേതികവിദ്യ വ്യത്യസ്ത ജീവികളിൽ സ്വതന്ത്രമായി വികസിച്ചിരിക്കാം – ആഫ്രിക്കയിലെ ആധുനിക മനുഷ്യരിൽ, ഒരുപക്ഷേ യൂറോപ്പിലെ നിയാണ്ടർത്തലുകളിൽ, ഒരു പക്ഷേ ദക്ഷിണേഷ്യയിലെ മറ്റ് ചില പുരാതന മനുഷ്യവർഗ്ഗങ്ങളിൽ,” അദ്ദേഹം പറയുന്നു.
ജബൽ ഇർഹൂദിനെ അറിയുമോ? 3,00,000 വർഷം മുമ്പ് ജീവിച്ച ആദ്യ ഹോമോ സാപിയന്റെ മുഖം വെളിപ്പെടുത്തി ശാസ്ത്രജ്ഞർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]