തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിനായി ഇവ കഴിക്കൂ…
വർഷം മുഴുവൻ പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എന്നാല്‍ കാലാവസ്ഥയും ജീവിത സാഹചര്യവും മാറുന്നതനുസരിച്ച് ചർമ്മ പ്രശ്നങ്ങളും ഉണ്ടാകുന്നു.
എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പുറമേ മാത്രമല്ല അകമേ കൂടി പരിചരണം ആവശ്യമാണ് അതിനായി ഭക്ഷണക്രമത്തില്‍ അല്‍പ്പം മാറ്റം വരുത്താം. ചർമ്മത്തിൻ്റെ ആവശ്യമറിഞ്ഞ് പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.
അവോക്കാഡോ:
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ എണ്ണകളും വിറ്റാമിൻ ഇയും ചർമ്മ കോശങ്ങളുടെ പ്രവർത്തനത്തിനും പുനരുജ്ജീവനത്തിനും സഹായിക്കുന്നു.
ബദാം:
ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്ത് വരണ്ടു പോകുന്നത് തടയുന്നു. ധാരാളം വിറ്റാമിൻ ഇ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
ഗ്രീൻ ടീ:
ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകള്‍ ഫ്രീ റാഡിക്കലുകള്‍ ഇല്ലാതാക്കുന്നു. ചർമ്മത്തിലെ നേർത്ത വരകളും, ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്നു.
കാരറ്റ്:
ധാരാളം വിറ്റാമിൻ സി കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്നു. അങ്ങനെ ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്നു.
പാലക്ക് ചീര:
വിറ്റാമിൻ ഇ, വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകള്‍ എന്നിവ സ്പിനച് എന്ന് അറിയപ്പെടുന്ന പാലക്ക് ചീരയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ഇരുമ്ബിൻ്റെ അംശവും ഇതിലുണ്ട്. അതിനാല്‍ വിളർച്ചയെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
മത്തങ്ങ വിത്തുകള്‍:
ഹൃദയാരോഗ്യത്തിന് സഹായകരമായ മഗ്നീഷ്യത്തിൻ്റെ സാന്നിധ്യം ഇതിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]