
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലു പേര് കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. വെടിവെയ്പ്പിന് പിന്നില്‍ ഇതേ സ്കൂളിലെ 14കാരനായ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയുതിര്‍ത്ത 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൾട്ട് ഗ്രെ എന്ന അക്രമിയെ മുതിർന്ന ആളായി പരിഗണിച്ച് വിചാരണ ചെയ്യും.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ രണ്ടു പേര് വിദ്യാര്‍ത്ഥികളും രണ്ടു പേര് അധ്യാപകരുമാണ്. വെടിവെപ്പിന്റെ കാരണമോ മറ്റു കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല. സംഭവം നടന്നയുടനെ പൊലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയായിരുന്നു. സ്കൂളില്‍ പൊലീസ് പരിശോധന നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]