

അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ജോലി വാഗ്ദാനം, 50 പേരിൽനിന്ന് തട്ടിയത് 3 കോടിയോളം രൂപ ; 34കാരിയായ യുവതി പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പള്ളുരുത്തി കുട്ടൻ ചാലിൽ ഹൗസിൽ അനു (34) ആണ് അറസ്റ്റിലായത്.
വിവിധ ജില്ലകളിലായി അമ്പതോളം പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ആളുകളിൽ നിന്നും പണം വാങ്ങിയശേഷം ഒളിവിൽ പോയ പ്രതിയെ മംഗലാപുരത്ത് നിന്നുമാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുവിനെതിരെ പള്ളുരുത്തി സ്റ്റേഷനിൽ നിലവിൽ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവ കൂടാതെ ഉപ്പുതറ, കുമരകം, വെച്ചൂച്ചിറ, കട്ടപ്പന തുടങ്ങിയ സ്റ്റേഷനുകളിലും അനുവിനെതിരെ കേസുകളുണ്ട്. പണം തട്ടിയെടുക്കുന്നതിനായി അനുവിന് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]