

കോണ്‍ഗ്രസിലും ഉണ്ട് പവർ ഗ്രൂപ്പ്, വി ഡി സതീശനും ഹൈബി ഈഡനും ഗ്രൂപ്പിലെ പ്രധാനികൾ, അവസരങ്ങള്‍ കിട്ടാന്‍ ചൂഷണത്തിന് നിന്ന് കൊടുക്കണം, അന്തസുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ല, ദീപ്തി മേരി വര്‍ഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാന്‍ വി.ഡി. സതീശന് തന്നെ ഒതുക്കി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് സിമി റോസ് ബെല്‍ ജോൺ
കൊച്ചി: കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും വി ഡി സതീശനും ഹൈബി ഈഡനും അതിലെ പ്രധാനികളെന്നും സിമി റോസ് ബെല്‍ ജോണ്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചായിരുന്നു സിമി റോസ് ബെല്‍ ജോണിന്റെ പ്രതികരണം.
കോണ്‍ഗ്രസില്‍ അവസരങ്ങള്‍ കിട്ടാന്‍ ചൂഷണത്തിന് നിന്ന് കൊടുക്കണം. അന്തസുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും സിമി റോസ് ബെല്‍ ജോണ്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതില്‍ അത്ഭുതമില്ലെന്ന് സിമി പറഞ്ഞു.
നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിമി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എം.പിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമര്‍ശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപ്തി മേരി വര്‍ഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാന്‍ വി.ഡി. സതീശന് തന്നെ ഒതുക്കിയെന്നും സിമി തുറന്നടിച്ചു. കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്. വി ഡി സതീശനും ഹൈബി ഈഡനുമാണ് അതിലെ പ്രധാനികള്‍. തന്റെ അയോഗ്യത എന്താണെന്ന് ചോദിച്ചപ്പോള്‍ വീട്ടിലിരിക്കാന്‍ പറഞ്ഞു. ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സതീശന് സംസാരിക്കുന്നത്. വി.ഡി സതീശന് നടത്തിയ മണിചെയിന്‍ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും സിമി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]