
റിയാദ്: സൗദി അറേബ്യയിൽ അഴിമതി കേസിൽ സർക്കാരുദ്യോഗസ്ഥരുൾപ്പടെ 136 പേർ അറസ്റ്റിലായി. ആറ് മന്ത്രാലയങ്ങളിലും ഇതര സർക്കാർ ഏജൻസികളിലുമുള്ള ഉദ്യോഗസ്ഥരാണ് ഇവർ. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, സ്വാധീനം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് 380 ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്തതെന്ന് അഴിമതിവിരുദ്ധ അതോറിറ്റിയായ ‘നസഹ’ വ്യക്തമാക്കി.
Read Also –
ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പാലിറ്റികൾ, പാർപ്പിടം എന്നീ മന്ത്രാലയങ്ങളിലും സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിലും സേവനം അനുഷ്ഠിക്കുന്നവരാണ് ചോദ്യം ചെയ്യലിന് വിധേയരായത്. ഇവരിൽ നിന്നാണ് 136 പേരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയവരും പ്രതികളിലുണ്ട്.
ആഗസ്റ്റ് മാസത്തിൽ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾ അന്വേഷിച്ചതായും ഇതിനായി 2,950 നിരീക്ഷണ സന്ദർശനങ്ങൾ നടത്തിയതായും അതോറിറ്റി പ്രസ്താവനയിൽ വിശദീകരിച്ചു. കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ സാമ്പത്തിക, ഭരണപരമായ അഴിമതികളുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അതോറിറ്റി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]