ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തൻപാറയിലെ പാർ’ട്ടി ഓഫീസ് നിർമാണം തടഞ്ഞ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പരസ്യപ്രസ്താവന പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടർക്കോ എതിരെയും സംസാരിക്കാൻ പാടില്ല. കോടതി ഉത്തരവുകൾ നടപ്പാക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കണം. ഇത്തരത്തിലുളള പരസ്യപ്രസ്താവനകൾ നീതീനിർവഹണത്തിലുളള ഇടപെടലായി കണക്കാക്കേണ്ടിവരുമെന്നും ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. ചട്ടങ്ങൾ പാലിക്കാതെ ശാന്തൻപാറയിൽ പാർടി ഓഫീസ് നിർമിക്കുന്നത് പ്രത്യേക ഹൈക്കോടതി ബെഞ്ച് തടഞ്ഞിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]