ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ പലപ്പോഴും മാനസികാരോഗ്യത്തിന് അത്രയും ‘കെയര്‍’ നല്കാൻ മിക്കവര്‍ക്കും കഴിയാറില്ലെന്നതാണ് സത്യം. ഇതാ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ചെയ്യാവുന്ന ചില കാര്യങ്ങള്‍…
ഓരോ ദിവസവും ഉറക്കമെഴുന്നേല്ക്കുമ്പോള് തന്നെ ശുഭപ്രതീക്ഷയോടെ ദിവസത്തെ വരവേല്‍ക്കാൻ ശ്രമിക്കുക
നമുക്ക് ലഭിച്ച നല്ല കാര്യങ്ങളോടും നേട്ടങ്ങളോടും കൃതജ്ഞത പുലര്‍ത്തി മുന്നോട്ടുപോകുന്നത് വളരെ നല്ല ശീലമാണ്
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫിറ്റ്നസിന് പങ്കുണ്ട്. അതിനാല്‍ വ്യായാമം പതിവാക്കുക
രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കുന്നില്ല എങ്കില്‍ അത് തീര്‍ച്ചയായും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും
ഏത് കാര്യം ചെയ്യുമ്പോഴും അതിലേക്ക് കഴിയും വിധം സ്വയം അര്‍പ്പിച്ച് ‘മൈൻഡ്ഫുള്നെസ്’ പരിശീലിക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും
ദിവസത്തില്‍ ദീര്‍ഘമായി മണിക്കൂറുകളോളം ഫോണ്‍- ലാപ്ടോപ് നോക്കിയിരിക്കുന്ന ശീലവും നല്ലതല്ല
നിങ്ങള്‍ക്ക് പിന്തുണ നല്കുന്ന, പോസിറ്റീവായ സൗഹൃദങ്ങളെ സൂക്ഷിക്കുക, അത്തരത്തിലുള്ള സാമൂഹികബന്ധങ്ങളും നല്ലതുതന്നെ
നിങ്ങളുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും
നമുക്ക് സാധിച്ചെടുക്കാവുന്ന ലക്ഷ്യങ്ങളെയാണ് ‘ഗോള്‍’ ആക്കി സെറ്റ് ചെയ്ത് പോകേണ്ടത്. അത് ക്രമേണ നേടിയെടുക്കുകയും ചെയ്യുക
സ്വന്തം ശരീരത്തിനും മനസിനും പ്രാധാന്യം നല്‍കിക്കൊണ്ട്, സ്വയം കരുതലോടെയും സ്വയം സ്നേഹിച്ചും മുന്നോട്ടുപോവുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]