
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രകൾക്കും ഹസ്ര്വദൂര യാത്രകൾക്കുമെല്ലാം ട്രെയിനിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. കുറഞ്ഞ ചെലവും സുഖകരമായ യാത്രയുമാണ് ട്രെയിന്‍ യാത്രയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
തിരക്കുള്ള റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ ദിവസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ടിക്കറ്റ് ലഭിക്കാത്തവര്‍ പിന്നീട് തത്ക്കാൽ ടിക്കറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കണം.
തത്കാൽ ടിക്കറ്റുകൾ കിട്ടുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാൻ പറ്റുകയുമില്ല. ടിക്കറ്റ് റിസര്‍വ് ചെയ്യാതെ സ്ലീപ്പര്‍ കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന കാര്യം അധികമാര്‍ക്കും അറിയില്ല.
ഇത്തരത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന കോച്ചുകളെ ഡി റിസര്‍വ്ഡ് ടിക്കറ്റുകൾ എന്നാണ് പറയുന്നത്. എക്സ്പ്രസ് ട്രെയിനുകളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക.
ചില പ്രത്യേക സ്റ്റേഷനുകൾക്ക് ഇടയിൽ മാത്രമാണ് റിസര്‍വ് ചെയ്യാതെ യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയുന്നത് എന്ന കാര്യം പ്രത്യേകം അറിഞ്ഞിരിക്കണം. സീസൺ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കും ഇത്തരം കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കും.
യാത്രക്കാര്‍ക്ക് ഡി റിസര്‍വ്ഡ് ടിക്കറ്റുകൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചോദിച്ച് വാങ്ങാൻ സാധിക്കും. അത്തരത്തിൽ ദക്ഷിണ റെയിൽവേയിൽ ഡി റിസര്‍വ്ഡ് കോച്ചുകളുള്ള ട്രെയിനുകൾ ഏതൊക്കെയാണെന്ന് നോക്കാം. 16528 – കണ്ണൂർ യശ്വന്തപൂർ എക്സ്പ്രസ് കണ്ണൂർ – കോഴിക്കോട് (എസ് 7, എസ് 8) 22639 – ചെന്നൈ സെൻട്രൽ ആലപ്പുഴ സൂപ്പർഫാസ്റ്റ് തൃശൂർ – ആലപ്പുഴ (എസ് 10) 16751 – ചെന്നൈ എഗ്മോർ രാമേശ്വരം എക്സ്പ്രസ് മാനമധുരൈ ജംഗ്ഷൻ – രാമേശ്വരം (എസ് 11, എസ് 12) 16752 – രാമേശ്വരം ചെന്നൈ എഗ്മോർ എക്സ്പ്രസ് രാമേശ്വരം – കാരക്കുടി ജംഗ്ഷൻ (എസ് 11, എസ് 12) 16159 – ചെന്നൈ എഗ്മോർ മംഗളൂരു സെൻട്രൽ എക്സ്പ്രസ് കോയമ്പത്തൂർ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ (എസ് 10, എസ് 11) 16160 – മംഗളൂരു സെൻട്രൽ ചെന്നൈ എഗ്മോർ എക്സ്പ്രസ് മംഗളൂരു സെൻട്രൽ – തിരുച്ചിറപ്പള്ളി ജംഗ്ഷൻ (എസ് 8) മംഗളൂരു സെൻട്രൽ – കരൂർ (എസ് 9, എസ് 10, എസ് 11) 16203 – ചെന്നൈ സെൻട്രൽ തിരുപ്പതി എക്സ്പ്രസ് ചെന്നൈ സെൻട്രൽ – തിരുപ്പതി (എസ് 8, എസ് 9, എസ് 10) 16512 – കണ്ണൂർ ബെംഗളൂരു എക്സ്പ്രസ് കണ്ണൂർ – മംഗളൂരു സെൻട്രൽ (എസ് 5, എസ് 6, എസ് 7) 16729 – മധുര പുനലൂർ എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ – പുനലൂർ (എസ് 6, എസ് 7) 16730 – പുനലൂർ മധുര എക്സ്പ്രസ് പുനലൂർ – തിരുവനന്തപുരം സെൻട്രൽ (എസ് 6, എസ് 7) 16527 – യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് – കണ്ണൂർ (എസ് 7, എസ് 8) 13352 – ആലപ്പുഴ ധൻബാദ് എക്സ്പ്രസ് ആലപ്പുഴ – കോയമ്പത്തൂർ ജംഗ്ഷൻ (എസ് 5, എസ് 6) 16382 – കന്യാകുമാരി പുനെ എക്സ്പ്രസ് കന്യാകുമാരി – എറണാകുളം ടൗൺ (എസ് 5) കന്യാകുമാരി – പാലക്കാട് (എസ് 6) 12624 – തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് തിരുവനന്തപുരം സെൻട്രൽ – എറണാകുളം ടൗൺ (എസ് 7) 16629 – തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ – കോട്ടയം (എസ് 8) കണ്ണൂർ – മംഗളൂരു സെൻട്രൽ (എസ് 9) 16347 – തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്സ്പ്രസ് കോഴിക്കോട് – മംഗളൂരു സെൻട്രൽ (എസ് 8) 22640 – ആലപ്പുഴ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ആലപ്പുഴ – പാലക്കാട് ജംഗ്ഷൻ (എസ് 7) 12601 – ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് കോഴിക്കോട് – മംഗളൂരു സെൻട്രൽ (എസ് 8, എസ് 9) 12602 – മംഗളൂരു സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മംഗളൂരു സെൻട്രൽ – കോഴിക്കോട് (എസ് 8, എസ് 9) 16630 – മംഗളൂരു സെൻട്രൽ ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് കോട്ടയം – തിരുവനന്തപുരം സെൻട്രൽ (എസ് 6) 16348 – മംഗളൂരു സെൻട്രൽ ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് മംഗളൂരു സെൻട്രൽ – കോഴിക്കോട് (എസ് 8) 22638 – മംഗളൂരു സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ഈ റോഡ് – ചെന്നൈ സെൻട്രൽ (എസ് 9) 20635 – ചെന്നൈ എഗ്മോർ കൊല്ലം സൂപ്പർഫാസ്റ്റ് തിരുനെൽവേലി ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ (എസ് 10, എസ് 11) 20636 – കൊല്ലം ചെന്നൈ എഗ്മോർ സൂപ്പർഫാസ്റ്റ് കൊല്ലം ജംഗ്ഷൻ – തിരുനെൽവേലി ജംഗ്ഷൻ (എസ് 11) 22637 – ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് ചെന്നൈ സെൻട്രൽ – സേലം ജംഗ്ഷൻ (എസ് 4) 16235 – തൂത്തുക്കുടി മൈസൂരു എക്സ്പ്രസ് തൂത്തുക്കുടി – മധുര ജംഗ്ഷൻ (എസ് 9, എസ് 10) 16525 – കന്യാകുമാരി ബെംഗളൂരു എക്സ്പ്രസ് കന്യാകുമാരി – എറണാകുളം ടൗൺ (എസ് 6) കന്യാകുമാരി – പാലക്കാട് (എസ് 7) 17229 – തിരുവനന്തപുരം സെൻട്രൽ സെക്കന്ദരാബാദ് എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ – എറണാകുളം ടൗൺ (എസ് 8) 12689 – ചെന്നൈ സെൻട്രൽ നാഗർകോവിൽ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് തിരുനെൽവേലി ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ (എസ് 10, എസ് 11) 16346 – തിരുവനന്തപുരം സെൻട്രൽ മുംബൈ എൽ റ്റി റ്റി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംഗ്ഷൻ (എസ് 6) 16127 – ചെന്നൈ എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് തിരുനെൽവേലി ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ (എസ് 11) 16128 – ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ് നാഗർകോവിൽ ജംഗ്ഷൻ – തിരുനെൽവേലി ജംഗ്ഷൻ (എസ് 11) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]