
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ വൃദ്ധൻ മരിച്ചു.
കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. 78 വയസ്സായിരുന്നു.
റെയിൽവേയിൽ സീനിയര്‍ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്. വിജയൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് തട്ടിയാണ് അപകടം.
പരിക്കേറ്റ വിജയനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]