

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി
ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി.
സംഗീത സംവിധായകൻ ഇളയരാജയുമായി നടത്തിയ ചർച്ചയില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കള്‍ നഷ്ടപരിഹാര തുക നല്കാൻ തയ്യാറായി എന്നാണ് റിപ്പോർട്ടുകള്‍.
കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ നിർമാതാക്കളോട് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സിനിമ വൻ വിജയമായതില്‍ തന്റെ പാട്ടിനും പങ്കുണ്ടെന്നായിരുന്നു ഇളയരാജയുടെ പക്ഷം. സിനിമയില്‍ പാട്ട് ഉപയോഗിക്കാൻ തന്റെ സമ്മതം വാങ്ങിയിട്ടില്ലെന്നും ഇളയരാജ പറഞ്ഞു.
പക്ഷേ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കളുടെ വാദം. ഇളയരാജ ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ചകള്‍ക്കൊടുവില്‍ രണ്ട് കോടി എന്നത് 60 ലക്ഷമാക്കി ചുരുക്കി കേസ് ഒത്തുതീർപ്പാക്കിയത് എന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]