
ജമ്മു: ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറി. നിലവിൽ ആളപായമില്ലെന്നു അധികൃതർ അറിയിച്ചു. 190 ലധികം റോഡുകൾ അടച്ചു. പ്രളയത്തിൽ സംസ്ഥാനത്തെ 294 ട്രാൻസ്ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഉത്തരാഖണ്ഡ് കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനേ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. 1300 ഓളം പേർ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]