
വീട്ടുമുറ്റത്ത് സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തോട്ടിൽ വീണു; എടത്വയിൽ 5 വയസ്സുകാരന് ദാരുണാന്ത്യം
എടത്വ (ആലപ്പുഴ) ∙ വീട്ടുമുറ്റത്ത് സഹോദരനോടൊപ്പം കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് വീടിനു സമീപത്തെ തോട്ടിൽ വീണു മരിച്ചു. ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിന്റെയും ആഷയുടെയും മകൻ ജോഷ്വ (5) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4നു ചെക്കിടിക്കാട് തോട്ടിൽ വല്ലിശേരി പാലത്തിനു പടിഞ്ഞാറുവശം കണിയാംപറമ്പ് കടവിലാണ് സംഭവം. ഈ സമയം മുത്തശ്ശിയും മൂത്ത സഹോദരൻ ജോസ്വിനും (8) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ജോഷ്വ വെള്ളത്തിൽ വീണപ്പോൾ ജോസ്വിൻ എടുക്കാൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്കു താഴ്ന്നു.
കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസി കല്ലുപുരയ്ക്കൽ ജെയിൻ കുര്യൻ, കുട്ടിയെ വെള്ളത്തിൽ നിന്നു കരയ്ക്കെടുത്ത ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പച്ച വിമല നഴ്സറി സ്കൂൾ യുകെജി വിദ്യാർഥിയാണ് ജോഷ്വ.
അപകടം നടക്കുമ്പോൾ എക്സ്റേ ടെക്നിഷ്യനായ പിതാവ് ജെയ്സപ്പൻ ജോലി സംബന്ധമായ കാര്യത്തിന് പരുമലയിലായിരുന്നു. അമ്മ വിദേശത്താണ്.
എടത്വ പൊലീസ് മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]